LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോവിഡ്19:മുന്‍ കേന്ദ്രമന്ത്രി സുരേഷ് പ്രഭു നിരീക്ഷണത്തില്‍

കൊറോണ വൈറസ് ബാധയെന്ന സംശയത്തിൽ ബിജെപി എംപിയും മുന്‍ കേന്ദ്രമന്ത്രിയുമായ സുരേഷ് പ്രഭുവിനെ നിരീക്ഷണത്തിലാക്കി. സൗദി അറേബ്യ സന്ദർശിച്ച പശ്ചാത്തലത്തിലാണ് സുരേഷ് പ്രഭു മുൻകരുതൽ എന്ന നിലയിൽ ഹോം ക്വാറന്റയിനിൽ പ്രവേശിച്ചത്. രണ്ടാഴ്ച വീട്ടിൽ നിരീക്ഷണത്തിൽ കഴിയുമെന്ന് സുരേഷ് പ്രഭുവിന്റെ ബന്ധുക്കൾ പറഞ്ഞു.

ജി20 യോ​ഗത്തിൽ ഇന്ത്യയെ പ്രതിനിധീകരിച്ചാണ് സുരേഷ് പ്രഭു സൗദിയിൽ പോയത്. മാർച്ച് 10 നായിരുന്നു യോ​ഗം നടന്നത്. സൗദി സന്ദർശിച്ച് തിരിച്ചെത്തിയ ശേഷം സ്രവ സാമ്പിളുകൾ പരിശോധനക്ക് വിധേയമാക്കിയിരുന്നു. പരിശോധനയിൽ സുരേഷ് പ്രഭുവിന് അസുഖമില്ലെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ മുൻകരുതൽ എന്ന നിലയിൽ 14 ദിവസം കൂടി നിരീക്ഷണത്തിൽ കഴിയാൻ തീരുമാനിക്കുകയായിരുന്നു.

Contact the author

web desk