കാഠ്മണ്ഡു: യോഗ ഉത്ഭവിച്ചത് ഇന്ത്യയിലല്ല നേപ്പാളില്‍ ആണെന്ന് നേപ്പാള്‍ പ്രധാനമന്ത്രി കെ. പി ശര്‍മ ഒലി. ലോകത്ത് യോഗ ആരംഭിക്കുമ്പോള്‍ ഇന്ത്യ എന്ന രാജ്യം നിലവില്ലായിരുന്നുവെന്നും ഒലി പറഞ്ഞു. ഇപ്പോഴത്തെ പോലെയല്ല പണ്ടുകാലത്ത് ഇന്ത്യയുടെ ഉണ്ടായിരുന്നത്. പണ്ടുകാലത്ത് ഒരു ഭൂഖണ്ഡം പോലെയോ ഉപഭൂഖണ്ഡം പോലെയോ ആയിരുന്നു ഇന്ത്യ. പിന്നീട് നിരവധി ഘടകങ്ങളായി വിഭജിക്കപ്പെട്ടെന്നും അദ്ദേഹം പറഞ്ഞു. ഇന്ത്യയിലെ വിദഗ്ദ്ധര്‍ ഇക്കാര്യം മറച്ചുവെക്കാനാണ് ശ്രമിക്കുന്നത്. നേപ്പാളില്‍ യോഗദിനം വിപുലമായി ആചരിച്ചതിന്‍റെ തൊട്ടുപിന്നാലെയാണ് വിവാദ പ്രസ്താവന നടത്തിയത്.
നേരത്തെ ശ്രീരാമന്‍റെ ജന്മസ്ഥലമായ അയോദ്ധ്യ നേപ്പാളിലാണെന്ന് ഒലി അവകാശപ്പെട്ടിരുന്നു. "യഥാർത്ഥ അയോദ്ധ്യ ബിർഗഞ്ചിന്‍റെ പടിഞ്ഞാറ് ഭാഗത്തുള്ള തോറിയിലാണ് സ്ഥിതി ചെയ്യുന്നത്. എങ്കിലും ഇന്ത്യക്കാര്‍, ഇന്ത്യയിലാണ് രാമന്‍ ജനിച്ചതെന്ന് അവകാശപ്പെടുകയാണെന്നും ഒലി പറഞ്ഞു. കൂടാതെ ഇന്ത്യയില്‍ വ്യാജ അയോദ്ധ്യ സൃഷ്ടിച്ച് സാംസ്കാരിക അതിക്രമമാണ് ഇന്ത്യ നടത്തുന്നതെന്നും കെ.പി ശര്‍മ ഒലി നേരത്തെ ആരോപണം ഉന്നയിച്ചിരുന്നു.
ഐക്യരാഷ്ട്രസഭ 2015 മുതലാണ് യോഗാദിനം ആചരിക്കുവാന്‍ തുടങ്ങിയത്. എല്ലാവര്‍ഷവും ജൂണ്‍ 21 അന്താരഷ്ട്ര യോഗാദിനമായി ആചരിക്കുന്നുണ്ട്. നേപ്പാളില്‍ നടന്ന യോഗാദിനാചരണത്തിന്‍റെ ഭാഗമായി ചടങ്ങിലാണ് ഒലി വിവാദ പ്രസ്താവനയുമായി രംഗത്ത് എത്തിയത്.