LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊവിഡ്‌ മൂലം മരണപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കില്ല എന്ന നിലപാട് കേന്ദ്ര സര്‍ക്കാര്‍ തിരുത്തണം - സിപിഎം പിബി

ഡല്‍ഹി: കൊവിഡ്‌ മൂലം മരണപ്പെട്ടവരുടെ കുടുംബത്തിന് മതിയായ നഷ്ടപരിഹാരം നല്‍കാന്‍ കേന്ദ്ര സര്‍ക്കാര്‍ തയാറാകണമെന്ന് സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു. മഹാമാരി മൂലം മരണപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരത്തിന് അര്‍ഹതയില്ല എന്ന നിലപാട് അടിയന്തിരമായി തിരുത്താന്‍ സര്‍ക്കാര്‍ തയാറാകണം. മഹാമാരിയുടെ കാലത്ത് ഈ വിധം യാഥാസ്ഥിതികമായ സാമ്പത്തിക നിലപാട് സ്വീകരിക്കുന്നതിനെ ന്യായീകരിക്കാനാവില്ല എന്നും സിപിഎം പോളിറ്റ് ബ്യൂറോ ചൂണ്ടിക്കാട്ടി.

രാജ്യത്ത് കോടിക്കണക്കിന് ആളുകള്‍ക്കാണ് അവരുടെ തൊഴിലും ഉപജീവനമാര്‍ഗ്ഗങ്ങളും നഷ്ടപ്പെട്ടത്. അത്യന്തം ഗൌരവതരമായ സാമ്പത്തിക പ്രതിസന്ധിയിലൂടെയാണ് ജനങ്ങള്‍ കടന്നുപോകുന്നത്. കഴിഞ്ഞ ഒരു വര്‍ഷത്തിനുള്ളില്‍ അസംഘടിത മേഖല മുമ്പൊരിക്കലുമില്ലാത്ത തകര്‍ച്ചയെയാണ് നേരിട്ടത്. ദിവസവേതനക്കാരായ കോടിക്കണക്കിന് തൊഴിലാളികള്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത്. അതുകൊണ്ട് തന്നെ ദുരന്തനിവാരണ നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും സിപിഎം ഉന്നത സമിതി ആവശ്യപ്പെട്ടു.

ദുരന്ത നിവാരണ നിയമപ്രകാരമാണ് കേന്ദ്ര സര്‍ക്കാര്‍ പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ടുതന്നെ ജീവന്‍ നഷ്ടപ്പെട്ടവരുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്‍കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്. മറിച്ചുള്ള വാദങ്ങള്‍ നിലനില്‍ക്കില്ല. ബന്ധുക്കള്‍ക്ക് നഷ്ടപരിഹാരം നല്‍കുന്നത് സര്‍ക്കാരിന് വലിയ സാമ്പത്തിക ഞ്ഞെരുക്കമുണ്ടാക്കും എന്ന വാദം വസ്തുതാപരമായി ശരില്ല. ധനക്കമ്മി നിയന്ത്രിക്കാനുള്ള ശ്രമങ്ങള്‍ക്കാണ് സര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നത്. ഇത് മാറ്റണമെന്നും  സിപിഎം പോളിറ്റ് ബ്യൂറോ ആവശ്യപ്പെട്ടു.

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More