LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിനിടെ രണ്ട് കാണികളെ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കി

ഐസിസി ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ മത്സരം കണാനെത്തിയ രണ്ട് പേരെ സ്റ്റേഡിയത്തിൽ നിന്ന്  പുറത്താക്കി. ന്യൂസിലന്റ് ടീമിനെതിരെ വംശീയാധിക്ഷേപം നടത്തിയതിനാണ് ഇവരെ ഇം​ഗ്ലണ്ടിലെ സതാംപ്ടൻ എ​ഗാസ് ബൗൾ സ്റ്റേഡിയത്തിൽ നിന്ന് പുറത്താക്കിയത്. ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിൽ അഞ്ചാം ദിവസത്തെ കളിക്കിടെയാണ് സംഭവം. ഐ‌സി‌സിയുടെ - മാർക്കറ്റിംഗ് ആൻഡ് കമ്മ്യൂണിക്കേഷൻസ് മേധാവി ക്ലെയർ ഫർലോംഗ് ട്വിറ്റർ വഴിയാണ് ഇക്കാര്യം വെളിപ്പെടുത്തിയത്.

മത്സരത്തിന്റെ തത്സമയ സംപ്രേഷനതിനിടെയാണ് ന്യൂസിലന്റ് താരങ്ങൾക്കെതിരെ വംശീയാധിക്ഷേപം ഉണ്ടായത്.  ഇക്കാര്യം കേട്ട ഡൊമിനിക് ഡിസൂസ എന്നയാളാണ് സംഭവം ട്വിറ്ററിൽ കുറിച്ചത്. റോസ് ടെയ്ലർക്കെതിരെയായിരുന്നു വംശീയധിക്ഷേപമെന്നും ഡൊമിനിക് ഡിസൂസ് വ്യക്തമാക്കി. ഇതിനോടുള്ള പ്രതികരണമായാണ് ക്ലെയർ ഫർലോം​ഗ് സംഭവത്തിൽ രണ്ട് പേർക്കെതിരെ നടപടിയെടുത്തെന്ന വിവരം അറിയിച്ചത്. സംഭവം ശ്രദ്ധയിൽ പെടുത്തിയതിന് നന്ദി അറിയിച്ച ഫർലോം​ഗ് ഇത്തരം പെരുമാറ്റങ്ങൾക്കെതിരെ കർശന നടപടിയെടുക്കുമെന്ന് ട്വിറ്ററിൽ കുറിച്ചു.

ഫൈനലിൽ നാലാം ദിവസം കളി അവസാനിപ്പിക്കുമ്പോൾ ഇന്ത്യ രണ്ടാം ഇന്നിം​ഗ്സിൽ  രണ്ട് വിക്കറ്റ് നഷ്ടത്തിൽ 64 റൺസ് എടുത്തിട്ടുണ്ട്. ക്യാപ്റ്റൻ വിരാട് കോഹ്ലിയും തേജേശ്വർ പൂജാരയുമാണ് ക്രീസിൽ.  കോഹ്ലിയും പൂജാരയും യഥാക്രമം 8, 12 റൺസെടുത്തിട്ടുണ്ട്. ഓപ്പണമാരായ ശുഭ്മാൻ​ ​ഗിൽ രോഹിത് ശർമ എന്നിവരുടെ വിക്കറ്റ് പേസർ ടിം സൗത്തിയാണ് വീഴ്ത്തിയത്. ഇരുവരും വിക്കറ്റിന് മുന്നിൽ കുടുങ്ങിയാണ് പുറത്തായത്. 

Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More