LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പാലക്കാട് - കോഴിക്കോട് ഗ്രീൻഫീൽഡ്​ ദേശീയപാത നിര്‍മാണം വേഗത്തിലാക്കാൻ വിജ്ഞാപനം

നിർദ്ദിഷ്ട പാലക്കാട് -കോഴിക്കോട് ഗ്രീൻഫീൽഡ്​ ദേശീയപാത നിര്‍മാണം വേഗത്തിലാക്കാൻ  വിജ്ഞാപനം ഇറങ്ങി.   ഭൂമി ഏറ്റെടുക്കൽ നടപടികൾക്ക് മൂന്ന് ഡെപ്യൂട്ടി കലക്ടർമാരെ ചുമതലപ്പെടുത്തി വിജ്ഞാപനം പുറപ്പെടുവിച്ചു. ദേശീയ പാത ആക്ട് പ്രകാരമാണ് ഭൂമി എറ്റെടുക്കൽ നടപടികൾ ആരംഭിക്കുക. പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ ഡെപ്യൂട്ടി കലക്ടർമാർക്കാണ് ചുമതല. ഈ ജില്ലകളിലൂടെയാണ് പാത കടന്നു പോകുന്നത്. ദേശീയപാത അതോറിറ്റിയുടെ ഭാരത് മാല പദ്ധതിയിൽ ഉൾപ്പെടുത്തിയാണ് 122.248 കിലോമീറ്റർ നീളമുള്ള ദേശീയ പാത നിർമിക്കുന്നത്. 

സ്ഥലമേറ്റെടുക്കാൻ 800 കോടി രൂപ വേണ്ടി വരുന്ന പാതക്ക് ​ നേരത്തെ തന്നെ കേന്ദ്ര, സംസ്ഥാന സർക്കാർ അംഗീകാരം ലഭിച്ചിരുന്നു. പാലക്കാട് ജില്ലയിൽ 62 കി.മീ, മലപ്പുറത്ത് 53, കോഴിക്കോട്ട്​ 7 കിലോമീറ്റർ എന്നിങ്ങനെയാണ് റോഡിന്റെ  ദൈർഘ്യം.  ന​ഗരങ്ങളെയും ജനവാസകേന്ദ്രങ്ങളെയും ഒഴിവാക്കിയാണ് പാത കടന്നുപോവുക. പുതിയ പാത വരുന്നതോടെ നിലവിലെ പാലക്കാട്- കോഴിക്കോട്  എൻഎച്ച് 966 ഡീ നോട്ടിഫൈ ചെയ്യപ്പെടും.  ദേശീയ പാത വികസനത്തിനായുള്ള സ്ഥലമെടുപ്പും ​ന​ഗരങ്ങളിലെ ​ഗതാ​ഗത കുരുക്കും പരി​ഗണിച്ചാണ് കോഴിക്കോട് പാലക്കാട് റൂട്ടിൽ പുതിയ പാത പണിയാൻ തീരുമാനിച്ചത്. ​ഗ്രീൻ ഫീൽഡ് ദേശീയ പാത മലപ്പുറം പാലക്കാട് ജില്ലകളുടെ വടക്കൻ മേഖലകളിലൂടെയാണ് കടന്നു പോവുക. 

പെരിന്തൽമണ്ണ താലൂക്കിലെ എടപ്പറ്റ, നിലമ്പൂർ താലൂക്കിലെ കരുവാരകുണ്ട്, തുവ്വൂർ, പോരൂർ, ഏറനാട് താലൂക്കിലെ എടവണ്ണ  തൃക്കലങ്ങോട്, എളങ്കൂർ, കാരക്കുന്ന്    അരീക്കോട്​, ഊർങ്ങാട്ടിരി, ചെമ്പ്രശ്ശേരി, വെട്ടിക്കാട്ടിരി,  കാവനൂർ,  പെരകമണ്ണ, കൊണ്ടോട്ടി താലൂക്കിലെ മുതുവല്ലൂർ, ചീക്കോട്, വാഴക്കാട്, വാഴയൂർ വില്ലേജ് വഴി കോഴിക്കോട് താലൂക്കിലെ പെരുവയലിലെത്തും. അവിടെനിന്ന്​ ഒളവണ്ണ, പന്തീരങ്കാവ്​, പെരുമണ്ണ വില്ലേജുകളിലൂടെയാണ്​ പാത കടന്നുപോവുക​.  പാലക്കാട്​ ബൈപാസിൽനിന്ന്​   കോഴിക്കോട് രാമനാട്ടുകര ബൈപ്പാസിലെ പന്തരീങ്കാവിൽ എത്തിച്ചേരുന്നതാണ് പുതിയ ദേശീയ പാത. 


Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More