ഡല്‍ഹി: കോഴിക്കോട് താപതരംഗ ജാഗ്രതയില്‍. കേന്ദ്ര കാലാവസ്ഥാ കേന്ദ്രത്തിന്റെ മുന്നറിയിപ്പ് പ്രകാരം ഇന്നും നാളെയും (ബുധന്‍, വ്യാഴം) നാലര ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടും. അതിനാല്‍ ചൂട് അധികരിക്കുന്നത് മൂലമുള്ള ആരോഗ്യ പ്രശ്നങ്ങളും നിര്‍ജലീകരണവും ഉണ്ടാകാതിരിക്കാനുള്ള മുന്‍ കരുതലുകള്‍ എടുക്കണമെന്ന് പ്രത്യേക നിര്‍ദ്ദേശമുണ്ട്.
തുറന്നയിടങ്ങളില്‍ ജോലി ചെയ്യുന്നവര്‍ നേരിട്ട് വെയില് കൊള്ളുന്ന സാഹചര്യം ഒഴിവാക്കണം. വൃദ്ധര്‍, കുട്ടികള്‍, ഗര്‍ഭവതികള്‍, രോഗികള്‍ തുടങ്ങി എന്തെങ്കിലും തരത്തില്‍ ശാരീരിക ക്ഷമത കുറഞ്ഞ എല്ലാവരും ജാഗ്രത പുലര്‍ത്തണം. രാവിലെ 11-മണിമുതല്‍ വൈകീട്ട് 4 -വരെ കഴിവതും ജാഗ്രതാ നിര്‍ദ്ദേശം ലംഘിച്ച് ആരും നേരിട്ട് വെയിലേല്‍ക്കുന്ന തുറസ്സായ ഇടങ്ങളില്‍ നില്‍ക്കരുത് എന്ന് ദുരന്ത നിവാരണ അതോറിറ്റിയുടെ മുന്നറിയിപ്പും വന്നിട്ടുണ്ട്.
കേരളത്തില്‍ താപതരംഗം കോഴിക്കോട്ടാണ് പ്രവചിച്ചിട്ടുള്ളതെങ്കിലും ആലപ്പുഴ, കൂട്ടയം ജില്ലകളില്‍ 4-ഡിഗ്രി സെല്‍ഷ്യസ് വരെ ചൂട് കൂടാം എന്ന് കേന്ദ്ര കാലാവസ്ഥാ കേന്ദ്രം മുന്നറിയിപ്പ് നല്കുന്നു. ഇത് അത്യുഷ്ണത്തിന് കാരണമായേക്കാം.