LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അഞ്ചാം പനിയുടെ വാക്സിന്‍ കോവിഡിനെ പ്രതിരോധിക്കാന്‍ കുട്ടികളെ സഹായിച്ചേക്കുമെന്ന് പഠനം

ഡല്‍ഹി: അഞ്ചാം പനിയുടെ വാക്സിന്‍ കോവിഡിനെ പ്രതിരോധിക്കാന്‍ കുട്ടികളെ സഹായിച്ചേക്കുമെന്ന് പഠനം. കൊവിഡിന്‍റെ മൂന്നാംഘട്ട വ്യാപനം കുട്ടികളെ ബാധിക്കുമെന്നായിരുന്നു ആരോഗ്യ വിദഗ്ദ്ധര്‍ വ്യക്തമാക്കിയത്. എന്നാല്‍ അഞ്ചാംപനിയുടെ വാക്‌സിന്‍ എടുത്ത കുട്ടികള്‍ക്ക് കോവിഡ് വന്നാല്‍ അതിന്റെ ലക്ഷണങ്ങളുടെ തീവ്രത, വാക്‌സിന്‍ എടുക്കാത്ത കുട്ടികളെ അപേക്ഷിച്ച് കുറവായിരിക്കുമെന്ന് പഠനം വ്യക്തമാക്കുന്നത്.

മഹാരാഷ്ട്രയിലെ പുണെയിലെ ബി.ജെ. മെഡിക്കല്‍ കോളേജ് ആണ് പഠനം നടത്തിയത്. അഞ്ചാംപനിയുടെ വാക്‌സിന് സാര്‍സ് കൊവ് 2 വൈറസിനെതിരെ 87.5 ശതമാനം ഫലപ്രാപ്തിയുണ്ടെന്നും പഠനം വ്യക്തമാക്കുന്നു. ഹ്യൂമന്‍ വാക്‌സിന്‍ ആന്‍ഡ് ഇമ്യുണോതെറാപ്യൂടിക്‌സ് എന്ന ജേണലിലാണ് പഠനം പ്രസിദ്ധീകരിച്ചിരിക്കുന്നത്. കുട്ടികള്‍ക്ക് കോവിഡ് ബാധയില്‍നിന്ന് ദീര്‍ഘകാല സംരക്ഷണം നല്‍കാന്‍ ഒരുപക്ഷെ അഞ്ചാംപനിയുടെ വാക്‌സിന് സാധിച്ചേക്കുമെന്നും പഠനം പറയുന്നു. പഠനത്തിലെ വിവരങ്ങള്‍ ഉറപ്പാക്കാന്‍ കൂടുതല്‍ പരീക്ഷണങ്ങള്‍ ആവശ്യമുണ്ടെന്നും ഗവേഷകര്‍ വ്യക്തമാക്കി.

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 50,848 പേര്‍ക്ക് കൂടി കൊവിഡ്‌ സ്ഥിരീകരിച്ചു. 1358 മരണവും റിപ്പോര്‍ട്ട്‌ ചെയ്തു. രാജ്യത്ത് ഇതുവരെ കോവിഡ് ബാധിച്ചവരുടെ എണ്ണം മൂന്നുകോടി കടന്നു. നിലവിൽ 6,43,194 പേരാണ് കൊവിഡ് സ്ഥിരീകരിച്ച് ചികിത്സയിലുള്ളതെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ കണക്ക്. 96.56 ശതമാനമാണ് രോഗമുക്തി നിരക്ക്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 2.67 ശതമാനമാണ്. വാക്സീനേഷൻ നടപടികൾ പുരോഗമിക്കുകയാണ്. 54,24,374 പേർക്ക് 24 മണിക്കൂറിനിടെ കുത്തിവയ്പ്പ് നൽകി. ഇത് വരെ 29,46,39,511 ഡോസ് വാക്സീൻ നൽകി കഴിഞ്ഞുവെന്നാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം വ്യക്തമാക്കുന്നത്.



Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More