LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ചര്‍ച്ച പരാജയം; സംസ്ഥാനത്തെ ബാറുകള്‍ അടഞ്ഞു കിടക്കും

തിരുവനന്തപുരം: സംസ്ഥാനത്തെ ബാറുകള്‍ അടഞ്ഞു തന്നെ കിടക്കും. കഴിഞ്ഞ ദിവസം ബാറുടമകളുടെ സംഘടനാ നേതാക്കളുമായി നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. ബെവ്കോ വെയർഹൗസ് മാർജിൻ ഉയർത്തിയതിനെ തുടര്‍ന്ന് തിങ്കളാഴ്ച മുതലാണ് ബാറുകളും കണ്‍സ്യൂമര്‍ഫെഡ് ഔട്‍ലെറ്റുകളും അടച്ചത്. 800ലധികം ബാറുകളും കണ്‍സ്യൂമര്‍ഫെഡിന്‍റെ 40 ഔട്ട്‍ലെറ്റുകളുമാണ് അടഞ്ഞുകിടക്കുന്നത്.

വെയർ ഹൗസ് മാർജിൻ വർധിപ്പിച്ച ബെവ്കോ നടപടിയിൽ പ്രതിഷേധിച്ചാണ് ബാറുകള്‍ അടച്ചിടുന്നത്. ബെവ്കോ നിരക്കിൽ തന്നെ ബാറുകളിൽ നിന്ന് മദ്യം പാഴ്സൽ നൽകുന്നത് നഷ്ടമാണെന്നും എംആർപി നിരക്ക് വർധിപ്പിക്കണമെന്നും ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. ഇതില്‍ സര്‍ക്കാരിന്‍റെ തീരുമാനം വൈകുന്നതില്‍ പ്രതിഷേധിച്ചാണ് ബാറുകള്‍ അടച്ചിട്ടത്. കഴിഞ്ഞ ദിവസം സര്‍ക്കാരും, ബാറുടമകളും തമ്മില്‍ നടത്തിയ ചര്‍ച്ച പരാജയപ്പെട്ടു. അതിനാല്‍ ബാറുകള്‍ തുറന്ന് പ്രവര്‍ത്തിക്കേ ണ്ടയെന്നാണ് ബാറുടമകളുടെ തീരുമാനം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കണ്‍സ്യൂമര്‍ ഫെഡിന്‍റേത് 8ല്‍ നിന്ന് 20 ശതമാനവും ബാറുകളുടേത് 25 ശതമാനവുമാക്കിയാണ് ഉയർത്തിയത്. വെയര്‍ഹൌസ് മാര്‍ജിന്‍ വര്‍ധിപ്പിക്കുമ്പോഴും എംആര്‍പി നിരക്കില്‍ നിന്ന് വിലകൂട്ടി വില്‍ക്കാന്‍ അനുവാദമില്ലാത്തതാണ് കണ്‍സ്യൂമര്‍ ഫെഡിനും ബാറുകള്‍ക്കും തിരിച്ചടിയായത്. ബാറുകൾ ഉൾപ്പെടുന്ന ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് സർക്കാരിനെ സമീപിച്ചിരുന്നു. പ്രശ്നം പരിശോധിച്ച് തീരുമാനിക്കാമെന്ന് സർക്കാർ ഉറപ്പുനൽകി. തീരുമാനം ആകുന്നത് വരെ ബാറുകള്‍ അടച്ചിടാനാണ് അസ്സോസിയേഷന്‍റെ തീരുമാനം.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More