LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കോവിഡ്19 ന് മരുന്നായി ചാണകവും ​ഗോമൂത്രവും വിറ്റയാൾ പിടിയിൽ

കോവിഡ്19 തടയാനായി ചാണകവും ​ഗോമൂത്രവും വിറ്റയാൾ പിടിയിൽ. പശ്ചിമബം​ഗാളിലെ  ഡാംകുനി സ്വദേശിയായ മബൂദ് അലിയാണ് അറസ്റ്റിലായത്. ​ഗോമൂത്രം ലിറ്ററിന് 500 രൂപയും, ചാണകത്തിന് കിലോക്ക് 500 രൂപയുമാണ് ഇയാൾ ഈടാക്കിയത്. മതവികാരം വ്രണപ്പെടുത്തിയെന്ന് ആരോപിച്ചാണ് ഇയാളെ പൊലീസ് അറസ്റ്റ് ചെയ്തത്.

ഡൽഹിയിൽ ​ഗോമൂത്ര പാർട്ടി നടത്തിയ ഹിന്ദുമഹാസഭയിൽ നിന്നാണ് മബൂദ് അലിക്ക് ബിസിനസ് ഐഡിയ ലഭിച്ചത്. മബൂദ് അലി ​ഗോമൂത്ര പാർട്ടി ടിവിയിലാണ് കണ്ടത്. തുടർന്ന് കഴിഞ്ഞ ദിവസം മബൂദ് അലി ​ഗോമൂത്രവം ചാണകവും ശേഖരിച്ച് വിൽപനക്ക് ഇറങ്ങുകയായിരുന്നു. ​ഡൽഹി- കൊൽക്കൊത്ത ദേശീയ പാതയിലായിരുന്നു വിൽപന. ഗോമൂത്രം കുടിക്കൂ, കൊറോണയിൽ നിന്ന് രക്ഷ നേടു എന്നതായിരുന്നു ഇയാളുടെ പരസ്യവാചകം.

ക്ഷീരകർഷകനാണ് മബൂദ് അലി . ഇയാൾക്ക് രണ്ട് പശുക്കൾ ഉണ്ട്. ഇവയുടെ ചാണകവും മൂത്രവും വിറ്റ് ഉപജീവനമാർ​ഗം കണ്ടെത്തുകയായിരുന്നു ഇയാളുടെ ലക്ഷ്യമെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. മാർച്ച് 14 നാണ് ഹിന്ദുമഹാസഭയുടെ നേതൃത്വത്തിൽ ​​ഗോമൂത്ര പാർട്ടി സംഘടിപ്പിച്ചത്. ഹിന്ദുമഹാസഭാ നേതാവ് ചക്രപാണിയുടെ നേതൃത്വത്തിലായിരുന്നു ഡൽഹിയിൽ പരിപാടി നടത്തിയത്

Contact the author

web desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More