LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജോസഫൈൻ ക്രൂരയായ ജയിൽ വാർഡനെ ഓർമിപ്പിക്കുന്നുവെന്ന് ആഷിഖ് അബു

വനിതാ കമ്മീഷൻ അധ്യക്ഷ എംസി ജോസഫൈൻ ക്രൂരയായ ജയിൽ വാർഡനെ ഓർമിപ്പിക്കുന്നുവെന്ന് സംവിധായകനും ഇടതുപക്ഷ സഹയാത്രികനുമായ ആഷിഖ് അബു. പരാതിക്കാരിയോടും പൊതുസമൂഹത്തോടും മാപ്പുപറഞ്ഞ് ജോസഫൈൻ വനിതാ കമ്മീഷൻ അധ്യക്ഷ  സ്ഥാനമൊഴിയണമെന്ന് ആഷഖ് അബു ഫേസ് ബുക്കിൽ എഴുതിയ കുറിപ്പിൽ ആവശ്യപ്പെട്ടു. 

മനോരമ ന്യൂസ് ചാനലിന്റെ എന്തിന് സഹിക്കണം എന്ന ഫോൺ ഇൻ പരിപാടിയിലേക്ക് വിളിച്ച സ്ത്രീകളോട് ധാർഷ്യത്തോടെ പെരുമാറിയ  ജോസഫൈനെതിരെ സമൂഹ മാധ്യമങ്ങളിൽ പ്രതിഷേധം രൂക്ഷമാകുന്നതിനിടെയാണ് പ്രതികരണവുമായി ആഷിഖ് അബു രം​ഗത്തെത്തിയത്.  ജോസഫൈന്റെ പെരുമാറ്റത്തിനെതിരെ  സമൂഹമാധ്യമങ്ങളിലെ ഇടതുപക്ഷ പ്രൊഫൈലുകളിൽ നിന്നാണ് രൂക്ഷമായ പ്രതികരണം ഉണ്ടായിരിക്കുന്നത്.  ദീപാ നിഷാന്ത്. പ്രൊഫ. ശാരദ കുട്ടി എന്നിവര്‍ ജോസഫൈന്റെ പെരുമാറ്റത്തിൽ പ്രതിഷേധം പ്രകടിപ്പിച്ചിട്ടുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഭർതൃപീഡനത്തെ കുറിച്ച് ആവലാതി പറയാൻ  ഫോൺ ഇൻ പരിപാടിയിലേക്ക് വിളിച്ചവരോടാണ് ജോസഫൈൻ അസഹിഷ്ണുതയോടെ പെരുമാറിയത്. ജോസഫൈന്റെ പല പരാമർശങ്ങളും സ്ത്രീ വിരുദ്ധമായിരുന്നെന്നും ആക്ഷേപമുണ്ട്. സ്ത്രീകൾ നിരന്തരം മണ്ടത്തരം കാണിക്കുന്നവരാണെന്ന് ജോസഫൈൻ ചർച്ചക്കിടെ പറഞ്ഞു. 

ഇത്ര സെൻസും സെൻസിറ്റീവിറ്റിയും വെളിവും കഴിവും ഇല്ലാത്ത വനിതാ കമ്മീഷൻ അധ്യക്ഷയെ ഇനിയും സഹിക്കേണ്ട ഒരു കാര്യവും മലയാളിക്ക് ഇല്ലെന്ന് അഡ്വക്കറ്റ് ഹരീഷ് വാസുദേവൻ പ്രതികരിച്ചു. ഇക്കാര്യത്തിൽ മലയാളി പിണറായി വിജയന്റെ ഔദാര്യത്തിനു കാത്തു നിൽക്കേണ്ട ഗതികേടുമില്ലെന്ന് അദ്ദേഹം ഫേസ് ബുക്കിൽ കുറിച്ചു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More