LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

രാജ്യദ്രോഹക്കേസില്‍ ഐഷാ സുല്‍ത്താനക്ക് മുന്‍‌കൂര്‍ ജാമ്യം

കൊച്ചി: രാജ്യദ്രോഹക്കേസില്‍ ചലച്ചിത്ര പ്രവര്‍ത്തക ഐഷാ സുല്‍ത്താനക്ക് മുന്‍‌കൂര്‍ ജാമ്യം. കേരള ഹൈക്കോടതിയാണ് ജാമ്യം അനുവദിച്ചത്. കഴിഞ്ഞ ദിവസം ഹൈക്കോടതി ഐഷാ സുല്‍ത്താനക്ക് ഇടക്കാല ജാമ്യം അനുവദിച്ചിരുന്നു.

കവരത്തി പൊലീസ് ഐഷാ സുല്‍ത്താനയെ രാജ്യദ്രോഹക്കുറ്റവുമായി ബന്ധപ്പെട്ട് മൂന്ന് ദിവസമാണ് ചോദ്യം ചെയ്തത്. അതോടൊപ്പം ഹൈക്കോടതി നല്‍കിയ ഇളവുകള്‍  ഐഷാ സുല്‍ത്താന ലംഘിച്ചുവെന്ന് ആരോപിച്ച് ലക്ഷദ്വീപ് ഭരണക്കൂടം ഇന്നലെ കോടതിയെ സമീപിച്ചിരുന്നു. ദുരന്തനിവാരണ അതോറിറ്റിയുടെ നിർദ്ദേശങ്ങൾ ഐഷ പാലിച്ചില്ല. കോടതി നൽകിയ ഇളവുകൾ ദുരുപയോഗം ചെയ്തുവെന്നുമാണ് ദ്വീപ് ഭരണകൂടം കോടതിയിൽ വ്യക്തമാക്കിയത്. ഇത് സംബന്ധിച്ച രേഖകളും ഭരണക്കൂടം കോടതിയില്‍ സമര്‍പ്പിച്ചിരുന്നു. ഐഷയുടെ സാമ്പത്തിക ഇടപാടുകളും ഫോൺ കോൾ വിവരങ്ങളും പൊലീസ് പരിശോധിക്കുന്നുണ്ട്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ലക്ഷദ്വീപ് വിഷയവുമായി ബന്ധപ്പെട്ട് നടത്തിയ ബയോ വെപ്പണ്‍ പരാമര്‍ശത്തെ തുടര്‍ന്നാണ്‌ ഐഷ സുല്‍ത്താനക്കെതിരെ രാജ്യദ്രോഹക്കുറ്റം കവരത്തി പോലീസ് ചുമത്തിയത്. ലക്ഷദ്വീപ് ജനങ്ങള്‍ക്കിടയിലേക്ക് ബിജെപി ഉപയോഗിച്ച ബയോ വെപ്പണാണ് പ്രഫുല്‍ പട്ടേല്‍ എന്നായിരുന്നു ഐഷാ സുല്‍ത്താനയുടെ പരാമര്‍ശം.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More