LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നരേന്ദ്രമോദിക്കെതിരെ രാഹുലും പവാറും കൈകോര്‍ക്കണമെന്ന് ശിവസേന

ഡല്‍ഹി: ബിജെപിയ്ക്കും നരേന്ദ്രമോദിക്കുമെതിരെ കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും എന്‍സിപി നേതാവ് ശരത് പവാറും കൈകോര്‍ക്കണമെന്ന് ശിവസേന. ഇരുവരും ചേര്‍ന്ന് എല്ലാ പ്രതിപക്ഷ പാര്‍ട്ടികളെയും ഒരുമിപ്പിച്ച് മോദിക്കെതിരായി പ്രവര്‍ത്തിക്കണമെന്നും ശിവസേന ആവശ്യപ്പെട്ടു. പാര്‍ട്ടി മുഖപത്രമായ സാംനയിലാണ് ശിവസേന പ്രതിപക്ഷ പാര്‍ട്ടികള്‍ ഒത്തുചേര്‍ന്ന് ബിജെപിയെ തുരത്തണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. രാഹുല്‍ ഗാന്ധി നിരന്തരം കേന്ദ്രത്തെയും ബിജെപിയുടെ നയങ്ങളെയും വിമര്‍ശിക്കുന്നുണ്ട് എന്നാല്‍ വിമര്‍ശനങ്ങള്‍ ട്വിറ്ററില്‍ മാത്രമായി ഒതുങ്ങിപ്പോയെന്നും ശിവസേന വിമര്‍ശിച്ചു.

പ്രധാനമന്ത്രിയുടെ ശരീരഭാഷ തന്നെ മാറിയിരിക്കുന്നു. രാജ്യത്തെ സ്ഥിതിഗതികള്‍ കൈവിട്ടുപോയെന്ന് അദ്ദേഹത്തിനറിയാം. ഇന്ത്യയിലെ ജനങ്ങള്‍ രോഷാകുലരാണെങ്കിലും പ്രതിപക്ഷ പാര്‍ട്ടികള്‍ വിഘടിച്ചുനില്‍ക്കുന്ന കാലത്തോളം തങ്ങള്‍ക്കുപ്രശ്‌നമുണ്ടാവില്ലെന്ന് കേന്ദ്രസര്‍ക്കാരിനും ബിജെപിക്കും ആത്മവിശ്വാസമുണ്ട്. ഈ സാഹചര്യത്തില്‍ പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിപ്പിക്കാന്‍ രാഹുല്‍ ഗാന്ധിയും ശരത് പവാറും കൈകോര്‍ക്കണമെന്ന് ശിവസേന ആവശ്യപ്പെട്ടു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രതിപക്ഷ പാര്‍ട്ടികളെ ഒരുമിച്ച് കൊണ്ടുപോകാന്‍ ശരത് പവാറിന് കഴിയും എന്നാല്‍ ആര് നേതൃത്വം നല്‍കുമെന്ന ചോദ്യം ഉയരുന്നുണ്ട്. കോണ്‍ഗ്രസ് നേതൃസ്ഥാനം വഹിക്കുമെന്ന് പ്രതീക്ഷിച്ചാല്‍ അവര്‍ക്ക് ഒരു ദേശീയ പ്രസിഡന്റ് പോലുമില്ല. നരേന്ദ്രമോദിയെയും ബിജെപിയെയും എതിര്‍ക്കുക എന്ന ഒറ്റ ലക്ഷ്യത്തോടെ പ്രതിപക്ഷസഖ്യം ഉണ്ടാക്കുന്നതിനെക്കുറിച്ചാണ് നേതാക്കള്‍ ചിന്തിക്കേണ്ടതെന്നും പാര്‍ട്ടി മുഖപ്രസംഗത്തില്‍ ചൂണ്ടിക്കാട്ടി.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More