LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

മഹാരാഷ്ട്ര മുൻ ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖ് ചോദ്യം ചെയ്യലിന് ഹാജരാകണമെന്ന് ഇ. ഡി

കള്ളപ്പണം വെളുപ്പിക്കൽ കേസിൽ മുൻ മഹാരാഷ്ട്ര ആഭ്യന്തരമന്ത്രി അനിൽ ദേശ്മുഖിനെ ചോദ്യം ചെയ്യാൻ വിളിപ്പിച്ച്  എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. എന്നാൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബുദ്ധിമുട്ടറിയിച്ച ദേശ്മുഖിന്‍റെ അഭിഭാഷകനായ ജയവന്ത് പാട്ടീൽ ചോദ്യം ചെയ്യല്‍ മറ്റൊരു ദിവസത്തേക്ക് മാറ്റാൻ ആവശ്യപ്പെട്ടു. അന്വേഷണത്തെ കുറിച്ച് ദേശ്മുഖിന് അറിയില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

കേസുമായി ബന്ധപ്പെട്ട രേഖകള്‍ ഇഡിയോട് ആവശ്യപ്പെട്ടിണ്ട്. അവ ലഭിച്ചാൽ മാത്രമെ ചോദ്യം ചെയ്യലിന് ഹാജരാകൂ എന്നും പാട്ടീൽ പറഞ്ഞു. അതേസമയം, കേസിൽ അറസ്റ്റിലായ ദേശ്മുഖിന്റെ സഹായികളായ കുന്ദൻ ഷിൻഡെ, സഞ്ജീവ് പാലാണ്ടെ എന്നിവരെ ഇഡി വൈദ്യ പരിശോധനക്ക് വിധേയമാക്കി. കോടതിയിൽ ഹാജരാകുന്നതിന് മുന്നോടിയായാണ് വൈദ്യ പരിശോധന നടത്തിയത്. ഇരുവരെയും ഇന്ന് രാവിലെയാണ് ഇഡി അറസ്റ്റ് ചെയ്തത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

മുംബൈ മുൻ പോലീസ് കമ്മീഷണർ പരം ബിർ സിംഗ് മഹാരാഷ്ട്ര മുഖ്യമന്ത്രി ഉദ്ദവ് താക്കറെക്ക് അയച്ച കത്തിന്റെ അടിസ്ഥാനത്തിലാണ് അനിൽ ദേശ്മുഖിനെതിരെ സിബിഐ കേസ് എടുത്തത്. സസ്പെൻഷനിലായ മുംബൈയിലെ പൊലീസ് ഓഫീസർ സച്ചിൻ വെയ്‌സിനോട് പ്രതിമാസം 100 കോടി രൂപ സമാഹരിച്ചു നൽകാൻ ദേശ്മുഖ് ആവശ്യപ്പെട്ടു എന്നാണ് കത്തിലെ ആരോപണം. മുകേഷ് അംബാനിയുടെ വീടിന് സമീപം സ്‌ഫോടകവസ്തുക്കൾ നിറച്ച വാഹനം കണ്ടെടുത്ത കേസുമായി ബന്ധപ്പെട്ടാണ് സച്ചിൻ വെയ്സിനെ സസ്പെന്റ് ചെയ്തത്. താനെ വ്യവസായിയായ മൻസുഖ് ഹിരാനെ കൊലപ്പെടുത്തിയ കേസിൽ  ദേശീയ അന്വേഷണ ഏജൻസി വെയ്സിനെ അറസ്റ്റ് ചെയ്തിരുന്നു. 

അഴിമതി നിരോധന നിയമത്തിലെ കുറ്റങ്ങൾക്ക് പുറമെ ഐപിസി സെക്ഷൻ 120 പ്രകാരമുള്ള ക്രിമിനൽ ഗൂഡാലോനയുമാണ് ദേശ്മുഖിനെതിരെ ചുമത്തിയിരിക്കുന്നത്.  നാഗ്പൂരിലെയും മുംബൈയിലെയും ദേശ്മുഖിന്റെ വസതികളിൽ ഉൾപ്പെടെ അഞ്ചിടത്ത് ഇഡി കഴിഞ്ഞ ദിവസം റെയ്ഡ് നടത്തിയിരുന്നു. റെയ്ഡിൽ  രേഖകളും ഡിജിറ്റൽ ഉപകരണങ്ങളും പിടിച്ചെടുത്തിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More