LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

'കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മാഫിയ' യാണ് സിപിഎം - ഷാഫി പറമ്പില്‍

പാലക്കാട്: രാമനാട്ടുകര വാഹനാപകടവും സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട വിവാദങ്ങള്‍ തുടരുന്നതിനിടെ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനവുമായി യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ എംഎല്‍എ. സ്വര്‍ണക്കടത്ത് വാര്‍ത്തകളുടെ ഓരോ തുമ്പും അവസാനിക്കുന്നത് സിപിഎമ്മിലാണ്. സിപിഎം മാഫിയ പ്രവര്‍ത്തകരെ സംഘടനവല്‍ക്കരിച്ചിരിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.

പാര്‍ട്ടിയിലെ മുതിര്‍ന്ന നേതാക്കളുടെ മാഫിയാ തലവന്‍ കൊടി സുനിയാണെങ്കില്‍ ഡിവൈഎഫ് ഐയ്ക്കും എസ്എഫ് ഐയ്ക്കും അത് ആകാശ് തില്ലങ്കേരിയും അര്‍ജുന്‍ ആയങ്കിയുമൊക്കെയാണ്. പിണറായി വിജയനെക്കുറിച്ചുളള വാഴ്ത്തുപാട്ടുകളാണ് ഇവരുടെ ഫേസ്ബുക്ക് പോസ്റ്റുകള്‍ നിറയെ. ഇവര്‍ റെഡ് വളണ്ടിയര്‍ മാര്‍ച്ചില്‍ പങ്കെടുക്കുന്ന ചിത്രങ്ങള്‍ വരെ പുറത്തുവന്നിരിക്കുകയാണ്. എന്നിട്ടും പാര്‍ട്ടി പറയുന്നത് അവരുമായി ബന്ധമില്ലെന്നാണ്. സിപിഎമ്മിനെ 'കമ്മ്യൂണിസ്റ്റ് പാര്‍ട്ടി ഓഫ് മാഫിയ എന്ന് മാറ്റേണ്ട സമയമായെന്നും ഷാഫി പറമ്പില്‍ തുറന്നടിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

രാമനാട്ടുകര വാഹനാപകടവുമായി ബന്ധപ്പെട്ട സ്വര്‍ണക്കവര്‍ച്ചാ കേസില്‍ പങ്കുണ്ടെന്ന് സംശയിക്കുന്ന അര്‍ജുന്‍ ആയങ്കിക്ക് സിപിഎമ്മുമായി ബന്ധമുണ്ടെന്ന വിവരങ്ങള്‍ പുറത്തുവന്നിരുന്നു. അതേസമയം,  ഇരുവരെയും തളളി സിപിഎം ജില്ലാ സെക്രട്ടറി എംവി ജയരാജന്‍ രംഗത്തെത്തി. പാര്‍ട്ടിയെ മറയാക്കി ക്വട്ടേഷന്‍ സംഘങ്ങള്‍ പ്രവര്‍ത്തിക്കുകയാണെന്നും രാഷ്ട്രീയ പ്രചാരവേലകള്‍ ചെയ്യാന്‍ ഒരു ക്വട്ടേഷന്‍ സംഘത്തെയും ഏല്‍പ്പിച്ചിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More