തിരുവനന്തപുരം: എം. സി. ജോസഫൈന് പ്രത്യേക സാഹചര്യത്തില്‍ സമ്മര്‍ദ്ദം മൂലം പ്രതികരിച്ചതാവാമെന്ന് സിപിഎം പൊളിറ്റ് ബ്യുറോ അംഗം എം. എ. ബേബി. എന്നാല്‍ ജോസഫൈന് പറഞ്ഞതിനെ ഒരുതരത്തിലും അംഗീകരിക്കാന്‍ പറ്റില്ലെന്നും എം. എ. ബേബി പറഞ്ഞു. മാതൃഭൂമി ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. പാര്‍ട്ടി സെക്രട്ടറിയേറ്റില്‍ ജോസഫൈന് സ്വയം ന്യായീകരിക്കാന്‍ ശ്രമിച്ചില്ലെന്നും അവര്‍ സ്ഥാനം ത്യജിച്ച് നല്ലൊരു മാതൃകയാണ് കാണിച്ചതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
സ്ത്രീകളുടെ പ്രശ്നങ്ങള്‍ കൈകാര്യം ചെയ്യുമ്പോള്‍ കാണിക്കേണ്ട ശ്രദ്ധയും മാനുഷിക പരിഗണനയുമെല്ലാം അറിയുന്നയാളാണ് ജോസഫൈന്. പ്രത്യേക സാഹചര്യത്തില്‍ സമ്മര്‍ദ്ദം മൂലം അവര്‍ ഇത്തരത്തില്‍ പ്രതികരിച്ചു എന്നത് യാഥാര്‍ത്ഥ്യമാണ്. അത് ഒരുതരത്തിലും അംഗീകരിക്കാന്‍ സാധിക്കില്ല. അത് മനസിലാക്കിയതിനാലാണ് അവര്‍ മാപ്പ് പറഞ്ഞതെന്നും എം. എ. ബേബി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സംസാരിക്കുമ്പോള്‍ എങ്ങനെ പെരുമാറണം, ഭാവം എന്തായിരിക്കണം എന്നതു സംബന്ധിച്ച് പൊതുസമൂഹത്തിന് വലിയൊരു പാഠമായിരിക്കണം ഇത്. സമൂഹത്തിനും എല്ലാ പാര്‍ട്ടികളില്‍ പ്രവര്‍ത്തിക്കുന്നവര്‍ക്കും ഉപദേശമാണിതെന്നും അദ്ദേഹം പറഞ്ഞു. ചാനല്‍ പരിപാടിയില്‍ ഭര്‍തൃപീഡനത്തെക്കുറിച്ച് പരാതിപ്പെട്ട യുവതിയോട് മോശമായി പെരുമാറിയ വനിതാ കമ്മീഷന് അധ്യക്ഷ എംസി ജോസഫൈനെതിരെ വ്യാപക പ്രതിഷേധമാണ് ഉയര്‍ന്നത്. പിന്നീട് പാര്‍ട്ടി യോഗം ചേരുകയും ജോസഫൈന് രാജി വെക്കുകയുമായിരുന്നു.