LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കൊറോണ: പള്ളികള്‍ അടച്ചിടാന്‍ തയാറെന്ന് മുസ്ലിം മത സംഘടനകള്‍

തിരുവനന്തപുരം: കൊറോണ പടര്‍ന്നു പിടിക്കുന്ന പശ്ചാത്തലത്തില്‍ സംസ്ഥാനത്തെ മുസ്ലിം പള്ളികള്‍ അടച്ചിടാന്‍ തയാറാണെന്ന് മഹല്ല് കമ്മിറ്റികളുടെ നേതൃത്വം വഹിക്കുന്ന വിവിധ വിഭാഗം മുസ്ലിം സംഘടനാ ചുമതലക്കാര്‍ മുഖ്യമന്ത്രി പിണറായി വിജയനെ അറിയിച്ചു. സര്‍ക്കാര്‍ കൊറോണാ വ്യാപനം തടയാന്‍ എടുക്കുന്ന ഏതു നടപടിയോടും സഹകരിക്കുമെന്നും വീഡിയോ കോണ്‍ഫ്രന്‍സ് വഴി നടന്ന ആശയ വിനിമയത്തില്‍ ഭാരവാഹികള്‍ അറിയിച്ചു.

കൊറോണ ബോധവല്‍ക്കരണത്തിന് അതത് പള്ളിഭാരവാഹികളും  ഇമാമുമാരും ശ്രമിക്കുന്നുണ്ട്. അനുഷ്ടാനമെന്ന നിലയില്‍ നിസ്കാരം ഇമാമും പള്ളിയുമായി ബന്ധപ്പെട്ടവരും മാത്രമായാണ് നടത്തുന്നത്. ശുചിത്വം പാലിക്കാന്‍ പ്രത്യേകം ശ്രദ്ധ ചെലുത്തുണ്ട്. കഴിവതും പ്രാര്‍ത്ഥന വീട്ടില്‍ നിന്ന് നിര്‍വഹിക്കാന്‍ വിശ്വാസികളോട് ആവശ്യപ്പെടുന്നുണ്ട്. അതേസമയം  സംസ്ഥാനത്ത് പള്ളികളൊന്നും അടച്ചിട്ടില്ല. എന്നാല്‍ സര്‍ക്കാര്‍ ആവശ്യപ്പെടുന്ന പക്ഷം ഇക്കാര്യത്തില്‍ മറിച്ചൊരാലോചന ഉണ്ടാവില്ലെന്നും   ഭാരവാഹികള്‍  മുഖ്യമന്ത്രിയെ  അറിയിച്ചു.


Contact the author

web desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More