LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പട്ടിണിയുടെ അങ്ങേയറ്റത്താണ് സിനിമാ വ്യവസായം- ഇളവേള ബാബു

കൊച്ചി: കൊവിഡ് മൂലം സിനിമാമേഖലയിലുണ്ടായ പ്രതിസന്ധിയെക്കുറിച്ച് തുറന്നുപറഞ്ഞ് അമ്മ  സെക്രട്ടറി ഇടവേള ബാബു. പട്ടിണിയുടെ അങ്ങേയറ്റത്താണ് സിനിമാ വ്യവസായമെന്ന് ഇടവേള ബാബു  പറഞ്ഞു. ഇപ്പോഴെങ്കിലും കൈതാങ്ങ് കിട്ടിയില്ലെങ്കില്‍ മേഖല തകര്‍ന്നുപോകുമെന്നും അദ്ദേഹം പറഞ്ഞു. നിയന്ത്രണം പാലിച്ച് സിനിമാ ചിത്രീകരണത്തിന് അനുമതി നല്‍കണമെന്നാണ് സിനിമാ സീരിയന്‍ മേഖലകളിലെ സംഘടനകള്‍ മുന്നോട്ടുവയ്ക്കുന്ന പ്രധാന ആവശ്യം. ലോക്ക്ഡൗണ്‍ മൂലം നഷ്ടത്തിലായ സിനിമാ വ്യവസായത്തെ കരകയറ്റാന്‍ പ്രത്യേക പാക്കേജ് വേണമെന്നും സംഘടനള്‍ ആവശ്യപ്പെട്ടു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കൊവിഡിന്റെ മൂന്നാം തരംഗത്തിന്റെ ഭീതി നിലനില്‍ക്കുന്നതിനാല്‍ തിയറ്ററുകള്‍ ഉടന്‍ തുറക്കേണ്ടെന്ന നിലപാടിലാണ് സംസ്ഥാന സര്‍ക്കാര്‍.  അതേസമയം, സിനിമാ ചിത്രീകരണത്തിന് അനുമതി തേടുന്നതിനു മുന്നോടിയായി അമ്മയുടെ അംഗങ്ങള്‍ക്കായുളള വാക്‌സിനേഷന്‍ ഡ്രൈവ് തുടങ്ങി. സിനിമാപ്രവര്‍ത്തകര്‍ എല്ലാവരും വാക്‌സിന്‍ എടുത്ത് തയാറാകണമെന്ന് സര്‍ക്കാര്‍ നിര്‍ദേശമുണ്ട്. ഇതിന്റെ ഭാഗമായാണ് അമ്മ കൊച്ചിയില്‍ പ്രത്യേക വാക്‌സിനേഷന്‍ ഡ്രൈവ് ആരംഭിച്ചത്. അമ്മയില്‍ അംഗത്വമില്ലാത്തവര്‍ക്കും വാക്‌സിന്‍ നല്‍കുന്നുണ്ട്. ആദ്യദിനത്തില്‍ മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത 250 പേര്‍ക്കാണ് വാക്‌സിനേഷന്‍ നല്‍കിയത്.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More