നാസിക്: മഹാരാഷ്ട്രയിലെ നാസിക്കില്‍ റേവ് പാര്‍ട്ടിക്കിടെ സിനിമ സീരിയല്‍ തരങ്ങള്‍ ഉള്‍പ്പെടെ 22 പേര്‍ പൊലീസ് പിടിയിലായി. ഇന്നലെ (ഞായര്‍) പുലര്‍ച്ചെയോടെയാണ് ഇവരെ നഗരത്തിലെ രണ്ട് വില്ലകളില്‍ വില്ലകളില്‍ നിന്നായി അറസ്റ്റ് ചെയ്തത്. പൊലീസിന് ലഭിച്ച രഹസ്യവിവരത്തെ തുടര്‍ന്ന് നടത്തിയ റെയ്ഡിലാണ് അറസ്റ്റ്. സംഘത്തില്‍ നിന്ന് മയക്കുമരുന്നുകളും അത് ഉപയോഗിക്കാനുള്ള ഉപകരണങ്ങളും കണ്ടെടുത്തു. പൊലിസ് സ്ഥലത്തെത്തിയപ്പോള്‍ സംഘത്തിലുള്ളവരെല്ലാം ലഹരിയിലായിരുന്നുവെന്നാണ് റിപ്പോര്‍ട്ട്.
നാസിക്ക് നഗരത്തിന് സമീപം ഇംഗത്പൂരിലെ സ്കൈ ലഗൂണ്‍, സ്കൈ താജ് എന്നീ വില്ലകളില്‍ നിന്നായി 10 പുരുഷന്‍മാരും 12 സ്ത്രീകളും അടങ്ങുന്ന സംഘത്തെയാണ് പിടികൂടിയത്. ഇതില്‍ 5 സ്ത്രീകള്‍ വിവിധ സീരിയലുകളിലും സിനിമയിലും അഭിനയിച്ച് പ്രസിദ്ധരായവരാണ്. മുബൈയും സമീപ നഗരങ്ങളും കേന്ദ്രീകരിച്ച് ഇത്തരം പാര്‍ട്ടികള്‍ വ്യാപകമായ പശ്ചാത്തലത്തില്‍ പൊലീസ് പ്രത്യേക അന്വേഷണസംഘത്തെ നിയോഗിച്ചുകൊണ്ട് അന്വേഷണം നടത്തിവരികയാണ്. കഴിഞ്ഞ ദിവസം ഒരു വിദേശ പൌരനെ ഇത്തരം പാര്‍ട്ടികളുമായി ബന്ധപ്പെട്ട് മുബൈയില്‍ പൊലീസ് പിടികൂടിയിരുന്നു.