ശ്രീനഗര്‍: തുടര്‍ച്ചയായി രണ്ടാം ദിനവും ജമ്മു എയര്‍ ബെയ്സില്‍ ഡ്രോണ്‍ പറന്നു. ജമ്മുവിലെ കാലുചക് മിലിട്ടറി സ്റ്റേഷന്‍ ആക്രമണത്തിന് തൊട്ടുപിറകെ ഇന്നലെ (ഞായര്‍) രാത്രി 11.30 നും പുലര്‍ച്ചെ 1.30 നുമായാണ് രണ്ടു ഡ്രോണുകള്‍ പറന്നത്. എന്നാല്‍ സൈനികര്‍ വെടിയുതിര്‍ത്തതോടെ ഡ്രോണുകള്‍ ദൂരേക്ക് പറന്നതായി സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സൈനികര്‍ 25 റൌണ്ട് വെടിയുതിര്‍ത്തതായാണ് റിപ്പോര്‍ട്ട്. ജമ്മു പറത്താന്‍ കോട്ട് ദേശീയ പാതയിലാണ് കാലുചക് മിലിട്ടറി സ്റ്റേഷന്‍.
കഴിഞ്ഞ ദിവസം ജമ്മു എയര്‍ഫോഴ്സ് ബെയ്സ് സ്റ്റേഷനില്‍ ഇരട്ട സ്‌ഫോടനം നടന്നിരുന്നു. രാവിലെ 1.50 നായിരുന്നു ആദ്യ സ്ഫോടനം. 1. 55-ന് രണ്ടാം സ്ഫോടനവും ഉണ്ടായി. രണ്ട് സൈനികര്‍ക്ക് പരിക്ക് പറ്റിയിരുന്നു. വിമാനത്താവളത്തിന്റെ ടെക്‌നിക്കല്‍ ഏരിയ ഭാഗത്താണ് സ്‌ഫോടനം നടന്നത്. വ്യോമസേനയുടെ നിയന്ത്രണത്തിലുള്ള വിമാനത്താവളത്തിലാണ് സ്‌ഫോടനം നടന്നത്. അഞ്ച് മിനുട്ട് ഇടവിട്ടുള്ള രണ്ട് സ്‌ഫോടനങ്ങളാണ് നടന്നത്. ഡ്രോണ്‍ ഉപയോഗിച്ച് രാജ്യത്ത് നടന്ന ആദ്യതീവ്രവാദ അക്രമമാണ് ഇത് എന്ന് സൈനിക വൃത്തങ്ങളെ ഉദ്ധരിച്ച് വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്തു. ഈ ആക്രമണത്തിനുപിറകെ കാലുചക് മിലിട്ടറി സ്റ്റേഷനില്‍ നടന്ന രണ്ടാം ഡ്രോണ്‍ പറക്കലിനെ കുറിച്ച് അന്വഷണം ആരംഭിച്ചിട്ടുണ്ട്.
സ്ഫോടനത്തിനു പിന്നാലെ വീണ്ടും ഡ്രോണുകള്‍ പറന്നതോടെ ജമ്മുവിലെ സുരക്ഷ കര്‍ശനമാക്കി. മിലിട്ടറി ആസ്ഥാനങ്ങളിലും ഔട്ട് പോസ്റ്റുകളിലും ശക്തമായ സുരക്ഷ ഏര്‍പ്പെടുത്തി. അതീവ ജാഗതാ നിര്‍ദ്ദേശവും നല്‍കിയിട്ടുണ്ട്.