LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തെരുവ് നായ്ക്കള്‍ക്കും ഭക്ഷണം കഴിക്കാന്‍ അവകാശമുണ്ട്- ഡല്‍ഹി ഹൈക്കോടതി

ഡല്‍ഹി: തെരുവു നായ്ക്കള്‍ക്കും ഭക്ഷണം കഴിക്കാന്‍ അവകാശമുണ്ടെന്ന് ഡല്‍ഹി ഹൈക്കോടതി. ഭക്ഷണം കണ്ടെത്താന്‍ തെരുവുനായ്ക്കള്‍ക്കും അവയ്ക്ക് ഭക്ഷണം നല്‍കാന്‍ പൗരന്മാര്‍ക്കും അവകാശമുണ്ടെന്ന് കോടതി വ്യക്തമാക്കി. നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് മറ്റുളളവര്‍ക്ക് ശല്യമോ ഉപദ്രവമോ ഉണ്ടാക്കുന്നില്ലെന്ന് ഉറപ്പുവരുത്തണമെന്നും കോടതി പറഞ്ഞു. ജസ്റ്റിസ് ജെ ആര്‍ മിധ ഉള്‍പ്പെട്ട ബെഞ്ചാണ് തെരുവുനായ്ക്കളുടെ സംരക്ഷണം സംബന്ധിച്ച സുപ്രധാന നിരീക്ഷണം നടത്തിയത്.

നായ്ക്കളോട് സ്‌നേഹവും അനുകമ്പയുമുളള ഏതൊരാള്‍ക്കും അവയ്ക്ക് ഭക്ഷണം നല്‍കാം. അവയ്ക്ക് ഭക്ഷണം നല്‍കുന്ന സ്ഥലം മറ്റുളളവര്‍ക്ക് ശല്യമാവാന്‍ പാടില്ല. സ്വന്തം സ്ഥലത്തുവച്ചോ ജനവാസമില്ലാത്ത പ്രദേശങ്ങളില്‍ വച്ചോ നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതിനെ ആര്‍ക്കും തടയാനാവില്ലെന്നും കോടതി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

തെരുവുനായ്ക്കള്‍ അതിര്‍ത്തി നിശ്ചയിച്ച് ജീവിക്കുന്നവരാണ്. അവയെ വന്ധ്യംകരിക്കാനോ പ്രതിരോധ കുത്തിവയ്‌പ്പെടുക്കാനോ കൊണ്ടുപോയാല്‍ തിരിച്ച് അതേസ്ഥലത്തുതന്നെ എത്തിക്കണമെന്നും കോടതി നിര്‍ദേശിച്ചു. എല്ലാ ജീവികളോടും അനുകമ്പ കാണിക്കണം. അവയ്ക്കും നിയമപരമായ അവകാശങ്ങളുണ്ട്. ഈ മൃഗങ്ങളുടെ സുരക്ഷ സര്‍ക്കാരിന്റെയും സര്‍ക്കാരിതര സ്ഥാപനങ്ങളുടെയും ഓരോ പൗരന്റെയും ചുമതലയാണ്. മൃഗങ്ങളുടെ അവകാശങ്ങളെപ്പറ്റി ജനങ്ങളെ ബോധവല്‍ക്കരിക്കേണ്ടതുണ്ടെന്നും ജെ ആര്‍ മിധ വ്യക്തമാക്കി.

തെരുവുനായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നതുമായി ബന്ധപ്പെട്ട് രണ്ട് പ്രദേശവാസികള്‍ തമ്മിലുളള തര്‍ക്കമുണ്ടായ കേസിലാണ് കോടതി നിരീക്ഷണം. വീടിന്‍റെ പ്രവേശന കവാടത്തിനുമുന്നില്‍ വച്ച് നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കുന്നത് തടയണമെന്നായിരുന്നു ഹര്‍ജിക്കാരന്റെ ആവശ്യം. പിന്നീട് ഇരുവരും തമ്മില്‍ ഒത്തുതീര്‍പ്പുണ്ടാക്കുകയും നായ്ക്കള്‍ക്ക് ഭക്ഷണം നല്‍കാന്‍ ഒരു സ്ഥലം നിശ്ചയിക്കുകയും ചെയ്തു. 

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More