ഡെറാഡൂണ്‍: ഉത്തരാഖണ്ഡ് മുഖ്യമന്ത്രി തിരഥ് സിംഗ് രാജിവെച്ചു. നാല് മാസത്തിനിടെ രണ്ട് മുഖ്യമന്ത്രിമാരാണ് രാജിവെച്ചത്. ഇന്നലെ ഗവര്‍ണര്‍ ബേബി റാണി മൗര്യയുമായി കൂടിക്കാഴ്‌ച്ച നടത്തി രാജി സമര്‍പ്പിക്കുകയായിരുന്നു. അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള മുഖ്യമന്ത്രിമാരുടെ രാജി ബിജെപി നേതൃത്വത്തിന് വലിയ വെല്ലുവിളിയാണ്.
ത്രിവേന്ദ്ര സിംഗ് റാവത്തിന് പകരമായാണ് തിരഥ് സിംഗ് റാവത്ത് ഉത്തരാഖണ്ഡ് മുഖ്യമന്ത്രിയായി മാര്‍ച്ച് 10-ന് ചുമതലയേല്‍ക്കുന്നത്. സത്യപ്രതിജ്ഞ ചെയ്യുന്ന സമയത്ത് തിരഥ് സിംഗ് റാവത്ത് എം.എല്‍.എ. ആയിരുന്നില്ല. സെപ്തംബര്‍ 10നുള്ളില്‍ ഉപതെരഞ്ഞെടുപ്പിനെ നേരിട്ട് തിരഥ് സിംഗ് വിജയിക്കണമായിരുന്നു. എന്നാല്‍ കൊവിഡ് സാഹചര്യത്തില്‍ ഉപതെരഞ്ഞെടുപ്പ് നടത്താനുള്ള സാധ്യത കുറവാണ്. ഇത് മുന്നില്‍ കണ്ടാണ് തിരഥ് സിംഗ് രാജി സമര്‍പ്പിച്ചിരിക്കുന്നത്.
ഭരണഘടനാ പ്രതിസന്ധി മുന്നില്‍ കണ്ടാണ് താന്‍ രാജി വെക്കുന്നത്. കൊവിഡ് രൂക്ഷമായ സാഹചര്യത്തില്‍ തനിക്ക് ഉപതെരഞ്ഞെടുപ്പില്‍ നിന്ന് മത്സരിക്കാന്‍ സാധിക്കില്ല. അതിനാല്‍ രാജി വെക്കുന്നു എന്ന് അദ്ദേഹം പുറത്തിറക്കിയ പ്രസ്തവാനയില്‍ വ്യക്തമാക്കുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മൂന്ന് ദിവസമായി ഡല്‍ഹിയില്‍ നടന്ന ചര്‍ച്ചകള്‍ക്ക് ശേഷമാണ് ബിജെപി നേതൃത്വം രാജി ആവശ്യപ്പെട്ടത്. ഉത്തരാഖണ്ഡ് ബിജെപി എംഎല്‍എമാര്‍ ഇന്ന് പുതിയ മുഖ്യമന്ത്രിയെ തെരഞ്ഞെടുക്കും.