LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അമീർ ഖാനും കിരണ്‍ റാവുവും വിവാഹബന്ധം വേർപിരിഞ്ഞു

ബോളിവുഡ് നടൻ അമീർ ഖാനും ഭാര്യ കിരൺ റാവുവും വിവാഹബന്ധം വേർപിരിഞ്ഞു. അമീറും കിരണും സംയുക്ത പ്രസ്താവനയിലൂടെയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.  മകൻ ആസാദ് റാവു ഖാന്റെ സഹ രക്ഷകർത്താക്കളായി തുടരുമെന്ന് പ്രസ്താവനയിൽ വ്യക്തമാക്കി.  

''15 മനോഹരമായ വർഷങ്ങൾ ഞങ്ങൾ സന്തോഷത്തോടെ ജീവിതം പങ്കിട്ടു, വിശ്വാസത്തിലും ബഹുമാനത്തിലും സ്നേഹത്തിലും മാത്രമേ ഞങ്ങൾ മുന്നോട്ട് പോയിട്ടുള്ളു. ഇപ്പോൾ ഞങ്ങൾ ഒരു പുതിയ അധ്യായം ആരംഭിക്കാൻ  ആഗ്രഹിക്കുന്നു. തുർന്ന് ഞങ്ങൾ ഭാര്യാ ഭർത്താക്കന്മാരായിരിക്കില്ല. ആസാദിന്റെ സഹരക്ഷകർത്താക്കളായി തുടരും''-സംയുക്ത പ്രസ്താവനയിൽ അമീർ ഖാനും കിരൺ റാവുവും വ്യക്തമാക്കി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

''കുറച്ചുനാൾ മുമ്പ് തന്നെ പിരിയാൻ തീരുമാനച്ചിരുന്നു. അതിനുള്ള ഔപചാരിതകൾ ഇപ്പോൾ പൂർത്തിയാക്കിയിരിക്കുന്നു. നിലവിൽ വേർപിരിഞ്ഞാണ് ഞങ്ങൾ ജീവിക്കുന്നത്. ഞങ്ങൾ ഒരുമിച്ച് ആസാ​ദിനെ വളർത്തും. സിനിമകളിലും  മറ്റ് പദ്ധതികളിലും തുടർന്നും സഹകരിച്ച് മുന്നോട്ട് പോകും. ഞങ്ങളുടെ ബന്ധത്തെ പിന്തുണച്ച എല്ലാ സുഹൃത്തുക്കൾക്കും നന്ദി അറിയിക്കുന്നു.  എല്ലാവരുടെയും ആശംസകളും അനുഗ്രഹങ്ങൾക്കും തുടർന്നും പ്രതീക്ഷിക്കുന്നു. ഒരു പുതിയ യാത്രയുടെ തുടക്കമായി നിങ്ങൾ കാണുമെന്ന് പ്രതീക്ഷിക്കുന്നു''- പ്രസ്താവനയിൽ ഇരുവരും പറഞ്ഞു.

2001- ൽ പുറത്തിറങ്ങിയ അമീർഖാൻ ചിത്രമായ  ലഗാന്റെ ചിത്രീകരണത്തിനിടെയാണ് ഇരുവരും കണ്ടുമുട്ടിയത്. ല​ഗാന്റെ സഹസംവിധായകയായിരുന്നു കിരൺ.  2005 ഡിസംബർ 28 ന് ഇരുവരും വിവാഹിതരായി.  2011 ൽ വാടക ​ഗർഭധാരണത്തിലൂടെയാണ് ആസാദ് പിറന്നത്.   

അമീറിന്റെ രണ്ടാമത്തെ വിവാഹമായിരുന്നു ഇത്. റീന ദത്തയായിരുന്നു ആ​ദ്യ ഭാര്യ. 2002 ൽ ഇരുവരും വിവാഹ മോചിതരായി.  16 വർഷത്തെ ദാമ്പത്യത്തിന് ശേഷമാണ് വിവാഹമോചനം നേടിയത്.  ആദ്യ വിവാഹത്തിൽ അമീറിന് രണ്ട് മക്കളുണ്ട്.

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More