LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ജമാഅത്തെ ഇസ്ലാമി കേരളത്തിന്റെ വികസനത്തിന്‌ തുരങ്കം വയ്ക്കുന്നു- എ. എ. റഹീം

തിരുവനന്തപുരം: കേരളത്തിലെ വികസന പ്രവര്‍ത്തനങ്ങള്‍ക്ക് എതിരുനില്‍ക്കാന്‍ നേതൃത്വം നല്‍കുന്നത് ജമാഅത്തെ ഇസ്ലാമിയാണെന്ന് ഡിവൈഎഫ് ഐ സംസ്ഥാന സെക്രട്ടറി എ. എ. റഹീം. മാധ്യമപ്രവര്‍ത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തിലെ ചില ശക്തികള്‍ എല്ലാ വികസന പ്രവര്‍ത്തനങ്ങള്‍ക്കും എതിരാണ്. അതിന് നേതൃത്വം കൊടുക്കുന്ന സംഘടന ജമാഅത്തെ ഇസ്ലാമിയാണെന്നും റഹീം പറഞ്ഞു. അതിവേഗ റെയിലിനെതിരായ പ്രതിഷേധങ്ങളെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.

ജമാഅത്തെ ഇസ്ലാമി, പോപ്പുലര്‍ ഫ്രണ്ട് തുടങ്ങിയ സംഘടനകള്‍ക്ക് ചില രാഷ്ട്രീയ അജണ്ടകളുണ്ടെന്നും അവയ്ക്ക് വലതുപക്ഷ സംഘടനകളോട് ഐക്യപ്പെടാന്‍ ഒരു പ്രയാസവുമില്ലെന്നും റഹീം പറഞ്ഞു. കേരളത്തിന്റെ പൊതുപുരോഗതിയെ പുറകോട്ടടിപ്പിക്കുന്ന കാര്യങ്ങളാണ് സംസ്ഥാനത്ത് നടക്കുന്നത്. പരിസ്ഥിതി ആഘാതങ്ങളെക്കുറിച്ച് പഠിക്കാന്‍ ഇവിടെ ഏജന്‍സികളുണ്ട്. അവര്‍ ഉറപ്പുനല്‍കിയാല്‍ ഏത് പദ്ധതിയാണ് കേരളത്തില്‍ നടപ്പിലാക്കാനാവാത്തതെന്നും എ. എ. റഹീം ചോദിച്ചു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഏത് പദ്ധതി വന്നാലും പരിസ്ഥിതി സംരക്ഷണത്തിന്റെ പ്ലക്കാര്‍ഡ് ഉയര്‍ത്തിപ്പിടിക്കുന്നത് ശരിയല്ല. ഏറ്റവും മികച്ച പരിസ്ഥിതി വാദ സംഘടനയാണ് ഡിവൈഎഫ് ഐ. അതിവേഗ റെയിലിനെ എതിര്‍ക്കുന്ന ശാസ്ത്രസാഹിത്യപരിക്ഷത്തിന്റെ നിലപാടിനെ ഡിവൈഎഫ് ഐ എതിര്‍ക്കുമെന്നും റഹീം കൂട്ടിച്ചേര്‍ത്തു.


Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More