LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ബി. സന്ധ്യയ്ക്കു ഡിജിപി പദവി ശുപാര്‍ശ ചെയ്ത് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്

തിരുവനന്തപുരം: എഡിജിപി ബി.സന്ധ്യയ്ക്കു ഡിജിപി പദവി ശുപാര്‍ശ ചെയ്ത് സംസ്ഥാന പൊലീസ് മേധാവി അനിൽ കാന്ത്. അനിൽ കാന്ത് ഡിജിപി കേഡർ പദവിയിൽ പൊലീസ് മേധാവി ആയതോടെ സന്ധ്യയ്ക്കു ആ പദവിയിലെ മുൻതൂക്കം 1 മാസം നഷ്ടമാവുകയായിരുന്നു. ഈ സാഹചര്യത്തിലാണ് അനില്‍ കാന്ത് അഭ്യന്തര സെക്രട്ടറിക്ക് കത്ത് നല്‍കിയത്.

താത്കാലികമായി ഒരു പദവി കൂടി സൃഷ്ടിച്ച് സ്ഥാനക്കയറ്റം നല്‍കുവാനാണ് അനില്‍ കാന്ത് കത്തില്‍ നിര്‍ദേശിച്ചിരിക്കുന്നത്. കേന്ദ്രത്തിന്‍റെ അനുവാദമില്ലാതെ ഒരു വര്‍ഷം വരെ താത്കാലിക തസ്തിക സൃഷ്ടിക്കാന്‍ സംസ്ഥാന സര്‍ക്കാരിന് സാധിക്കും. എന്നാൽ ഇക്കാര്യത്തിന് അക്കൗണ്ടന്റ് ജനറലിന്‍റെ അംഗീകാരം കൂടി ആവശ്യമാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഡിജിപി ലോക്നാഥ്‌ ബഹ്റ ജൂലൈ 30 ന് വിരമിച്ച ഈ ഒഴിവിലേക്കാണ് അനിൽ കാന്തിനെ തെരഞ്ഞെടുത്തത്. സംസ്ഥാനത്തു 4 ഡിജിപി കേഡർ തസ്തികയാണു കേന്ദ്രം അനുവദിച്ചിട്ടുള്ളത്. ലോക്നാഥ് ബെഹ്റ, ഋഷിരാജ് സിങ്, ടോമിൻ തച്ചങ്കരി, സുദേഷ് കുമാർ എന്നിവരായിരുന്നു ആ കസേരകളിൽ. 1988 ബാച്ച് ഐപിഎസ് ഉദ്യോഗസ്ഥരാണ് ബി.സന്ധ്യയും അനിൽ കാന്തും. ബെഹ്റ വിരമിച്ച ഒഴിവിൽ സീനിയോറിറ്റിയിൽ മുൻപിലായ സന്ധ്യയ്ക്കാണു ഡിജിപി ഗ്രേഡിൽ സ്ഥാനക്കയറ്റം നൽകേണ്ടിയിരുന്നത്. യുപിഎസ്‍സിയുടെ തെരഞ്ഞെടുപ്പ് സമിതി യോഗം ചേര്‍ന്നാണ് ഡിജിപിയെ തെരഞ്ഞെടുക്കുക. 

Contact the author

Web Desk