തിരുവനന്തപുരം: കെപിസിസി പ്രസിഡന്റ് കെ. സുധാകരനെതിരെ വിജിലന്‍സ് പ്രാഥമിക അന്വേഷണം. അഴിമതി ആരോപണം ഉന്നയിച്ച് സുധാകരന്റെ മുന്‍ ഡ്രൈവര്‍ പ്രശാന്ത് ബാബു നല്കിയ പരാതിയിലാണ് അന്വേഷണം. കെ. കരുണാകരന് ട്രസ്റ്റുമായി ബന്ധപ്പെട്ട് സാമ്പത്തിക അട്ടിമറി നടത്തിയെന്നും കണ്ണൂര്‍ ഡിസിസി ഓഫീസിന്റെ നിര്‍മാണവുമായി ബന്ധപ്പെട്ട് സാമ്പത്തിക തിരിമറികള്‍ നടത്തിയെന്നുമാണ് പ്രശാന്ത് ബാബു മാധ്യമങ്ങളിലൂടെ ആരോപിച്ചത്.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
വിജിലന്‍സ് ഡയറക്ടറാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നത്. പ്രശാന്ത് ബാബുവിന്റെ പരാതിയില്‍ പ്രാഥമിക അന്വേഷണം നടത്താനാണ് തീരുമാനിച്ചിരിക്കുന്നത്. പ്രാഥമിക അന്വേഷണത്തില്‍ പരാതിയില്‍ കഴമ്പുണ്ടെന്ന് കണ്ടെത്തിയാല്‍ കേസെടുത്ത് തുടരന്വേഷണം നടത്താനാണ് വിജിലന്‍സിന്റെ തീരുമാനം.