തിരുവനന്തപുരം: രാജ്യത്തെ മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിലൊന്ന് കേരളമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്. കേരളം വ്യവസായ സൗഹൃദമല്ലെന്ന് പറഞ്ഞ കിറ്റെക്സ് എം.ഡി. സാബു എം. ജേക്കബിന് മറുപടിയായാണ് മുഖ്യമന്ത്രി ട്വീറ്റ് ചെയ്തിരിക്കുന്നത്. കേരള സര്‍ക്കാര്‍ വ്യവസായ സംരംഭങ്ങളുമായി സഹകരിക്കുന്നവരാണെന്ന് പറഞ്ഞ ആര്.പി.ജി. ഗ്രൂപ്പ് ചെയര്‍മാനും വ്യവസായിയുമായ ഹര്‍ഷ് വര്ധന് ഗോയെങ്കയുടെ ട്വീറ്റ് ഷെയര്‍ ചെയ്തായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.
കേരളം വ്യവസായ സൗഹൃദ സംസ്ഥാനമാണെന്ന് മുഖ്യമന്ത്രി ട്വിറ്ററിലൂടെ പ്രതികരിച്ചു. രാജ്യത്തെ ഏറ്റവും മികച്ച വ്യവസായ സൗഹൃദ സംസ്ഥാനങ്ങളിലൊന്നാണ് കേരളം. സുസ്ഥിരവും നൂതനവുമായ വ്യവസായ സംരംഭങ്ങളെ പ്രോത്സാഹിപ്പിക്കുന്ന നയം തുടരുമെന്നും മുഖ്യമന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്സ്ക്രൈബ് ചെയ്യുക
സംസ്ഥാനത്തെ വ്യവസായികളിലൊരാളായ സാബു എം ജേക്കബ് സര്‍ക്കാറിനെതിരെ രംഗത്തുവന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രിയുടെ ട്വീറ്റ് എന്നതും ശ്രദ്ധേയമാണ്. തുടരെ തുടരെ പരിശോധന നടത്തി തൊഴില്‍വകുപ്പ് പീഡിപ്പിക്കുകയാണെന്നും താന്‍ 3500 കോടിയുടെ നിക്ഷേപം പിന്‍വലിക്കുകയാണെന്നും സാബു എം ജേക്കബ് പറഞ്ഞിരുന്നു.