തിരുവനന്തപുരം: റവന്യൂ ഭൂമിയിലെ മരം മുറിക്കാനുള്ള ഉത്തരവ് പൂര്‍ണമായ ഉത്തരവാദിത്തത്തോടെയാണ് ഇറക്കിയതെന്ന് മുൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരന്‍. 1964- ലെ ഭൂമിപതിവ് ചട്ടം അനുസരിച്ച് പതിച്ചുകൊടുത്ത ഭൂമിയില്‍ കൃഷിക്കാരന്‍ വെച്ചുണ്ടാക്കിയ മരങ്ങള്‍ മുറിക്കാം എന്നാണ് ഉത്തരവ്. അതു കൊണ്ടുതന്നെ തേക്ക്, വീട്ടി എന്നീ മരങ്ങള്‍ മുറിക്കാനുള്ള ഉത്തരവ് നൽകാൻ ആര്‍ക്കും കഴിയില്ലെന്നും ചന്ദ്രശേഖരന്‍ പറഞ്ഞു.
ഉത്തരവ് ദുരുപയോഗം ചെയ്തുകൊണ്ട് മരം മുറിച്ചിട്ടുണ്ടാകാം. ഉത്തരവ് ദുര്‍വാഖ്യാനം ചെയ്ത് മരം മുറിച്ചെങ്കില്‍ അന്വേഷിക്കണം. ഉത്തരവാദികള്‍ ആരാണെന്ന് കണ്ടെത്തണം. ഉദ്യോഗസ്ഥരുടെ അനാസ്ഥയുണ്ടെങ്കില്‍ കണ്ടെത്തണം. റവന്യൂ ഉദ്യോഗസ്ഥര്‍ അത് ശ്രദ്ധിച്ചില്ലെങ്കില്‍ വീഴ്ചയാണ്. തെറ്റായ രീതിയില്‍ അനുമതി നല്‍കിയെങ്കില്‍ അതിന്റെ ഉത്തരവാദിത്വം അവര്‍ക്കാണ്. അത്തരം മരങ്ങള്‍ കടത്താന്‍ റവന്യൂ ഉദ്യോഗസ്ഥര്‍ രേഖകള്‍ വനംവകുപ്പിന് നല്‍കിയെങ്കില്‍ അതിന്റെ ഉത്തരവാദിത്വവും അവര്‍ക്കാണ്. 50 വര്‍ഷത്തിനകം വെച്ചുപിടിപ്പിച്ചതല്ലാത്ത മരങ്ങള്‍ മുറിക്കാന്‍ ഉത്തരവ് നല്‍കിയിട്ടില്ലെന്നും മുന്‍ മന്ത്രി പറഞ്ഞു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
മുൻ റവന്യൂ മന്ത്രി ഇ. ചന്ദ്രശേഖരനാണ്, വിവാദ മരംമുറി ഉത്തരവിന് നിർദേശം നൽകിയതെന്ന് തെളിയിക്കുന്ന രേഖകൾ പുറത്തു വന്നതിന് പിന്നാലെയാണ് വിശദീകരണം. ഈട്ടി, തേക്ക് എന്നീ മരങ്ങൾ മുറിക്കരുതെന്ന വ്യവസ്ഥ മറികടക്കാൻ നിർദേശം നൽകിയതും മുൻ മന്ത്രിയാണെന്നും രേഖകൾ സൂചിപ്പിക്കുന്നു. വിഷയത്തിൽ നിയമ വകുപ്പിന്‍റെ അഭിപ്രായം ലഭിക്കാതെയാണ് തീരുമാനമെടുത്തതെന്നും രേഖകളിലുണ്ട്.