LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് കിറ്റക്സ് ജീവനക്കാരുടെ സമരം

കൊച്ചി: സര്‍ക്കാര്‍ നടപടിയില്‍ പ്രതിഷേധിച്ച് ഇന്ന് കിറ്റക്സ് ജീവനക്കാരുടെ സമരം. വ്യവസായ ഗ്രൂപ്പുമായി അനുരഞ്ജന ചര്‍ച്ച തുടരുന്നതിനിടെയാണ് ജീവനക്കാരുടെ പ്രതിഷേധം. പ്രശ്‌നം പരിഹരിക്കുമെന്ന് പറയുന്നവര്‍ വീണ്ടും നോട്ടീസ് നല്‍കി ഉപദ്രവിക്കുകയാണെന്ന് കുറ്റപ്പെടുത്തിയാണ് കിറ്റെക്സിലെ 9,500 ജീവനക്കാർ കമ്പനി പരിസരത്ത് വൈകിട്ട് ആറു മണിക്ക് മെഴുകുതിരി കത്തിച്ച് പ്രതിഷേധിക്കുന്നത്. തൊഴിൽ സുരക്ഷിതത്വം ഉറപ്പാക്കണമെന്നും ജീവനക്കാർ ആവശ്യപ്പെടുന്നു. ഇതിനിടയില്‍ വ്യവസായ ഗ്രൂപ്പ് നടത്തിയ പരിശോധനയുടെ റിപ്പോര്‍ട്ട്‌ വകുപ്പ് ഡയറക്ടര്‍ക്ക് കൈമാറിയിട്ടുണ്ട്. 

സർക്കാറുമായി ഒപ്പുവെച്ച  3,500 കോടിയുടെ നിക്ഷേപ പദ്ധതിയിൽ നിന്ന് പിന്മാറുന്നുവെന്ന് കിറ്റക്സ് ​ഗ്രൂപ്പ് ചെയർമാൻ സാബു ജേക്കബ് വ്യക്തമാക്കിയതിന് പിന്നാലെയാണ് സര്‍ക്കാര്‍ അനുരഞ്ജന ചര്‍ച്ച നടത്തുന്നത്. അപ്പാരല്‍ പാര്‍ക്കും മൂന്ന് വ്യവസായ പാര്‍ക്കും തുടങ്ങാനായിരുന്നു സർക്കാറുമായി കിറ്റെക്‌സ്  ധാരണാപത്രം ഒപ്പുവെച്ചത്.  പതിനൊന്ന് തവണയാണ് വിവിധ വകുപ്പുകള്‍ പരിശോധന നടത്തിയത്. ഒരു മാസത്തിനിടെയാണ് ഇത്രയേറെ പരിശോധകൾ നടന്നത്.  പരിശോധനയില്‍ നിയമവിരുദ്ധമായി ഒന്നും കണ്ടെത്തിയിരുന്നില്ല. വ്യവസായത്തെ  ബുദ്ധിമുട്ടിക്കുന്ന സാഹചര്യമാണ് സംസ്ഥാനത്തുള്ളത്. ഈ സാഹചര്യത്തിൽ ധാരണാപത്രം ഒപ്പുവെച്ച പദ്ധതിയിൽ നിന്ന് പിന്മാറുകായണെന്ന് സാബു വ്യക്തമാക്കിയിരുന്നു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

കഴിഞ്ഞ വർഷം കൊച്ചിയില്‍ നടന്ന ആഗോള നിക്ഷേപ സംഗമത്തിലാണ് കിറ്റെക്‌സ് സംസ്ഥാന സര്‍ക്കാരുമായി ധാരണാപത്രത്തില്‍ ഒപ്പുവെച്ചത്. 3500 കോടിയുടെ നിക്ഷേപ ധാരണാപത്രമായിരുന്നു ഒപ്പിട്ടത്. ആഗോള നിക്ഷേസംഗമത്തില്‍ ഒപ്പിട്ട ഏറ്റവും വലിയ പദ്ധതിയായിരുന്നു കിറ്റെക്‌സിന്റേത്.


Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More