LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സ്റ്റാന്‍ സ്വാമിയുടെ മരണം കൊലപാതകമെന്ന് എ. കെ. ആന്റണി

ഡല്‍ഹി: ഫാ. സ്റ്റാന്‍ സ്വാമിയുടേത് മരണമല്ല കൊലപാതകമാണെന്ന് കോണ്‍ഗ്രസ് നേതാവ് എ. കെ. ആന്റണി. ഭരണകൂടതിന്റെയും കോടതികളുടെയും നിസംഗതയുടെ ഫലമായുളള മരണമാണത്. അതുകൊണ്ടുതന്നെ അത് കൊലപാതകത്തിനു തുല്യമാണ്. ഇക്കാര്യത്തില്‍ നമ്മുടെ കോടതികള്‍ക്കും ഭരണകൂടത്തിനും ഉത്തരവാദിത്വമുണ്ട്. ഇതില്‍ നിന്നെങ്കിലും പാഠം ഉള്‍ക്കൊണ്ട്, പത്രപ്രവര്‍ത്തകനായ സിദ്ദിഖ് കാപ്പനെപ്പോലെ ജാമ്യമില്ലാതെ ജയിലില്‍ കഴിയുന്ന പതിനായിരക്കണക്കിന് തടവുകാരുടെ കാര്യത്തില്‍ മാനുഷികമായ പരിഗണന നല്‍കാന്‍ തയാറാകണമെന്ന് എ. കെ. ആന്റണി പറഞ്ഞു. 'ഏഷ്യാനെറ്റ് ന്യൂസിനോട്' സംസാരിക്കുകയായിരുന്നു അദ്ദേഹം. 

ഇനിയും കേരളത്തിലും ഇന്ത്യയിലും സ്റ്റാന്‍ സ്വാമിയെപ്പോലുളളവരുടെ മരണമുണ്ടാവാതിരിക്കണമെങ്കില്‍ ഭരണകൂടവും കോടതികളും പാഠം പഠിക്കണമെന്നും അവര്‍ക്ക് കുറ്റബോധമുണ്ടാകണമെന്നും ആന്റണി കൂട്ടിച്ചേര്‍ത്തു.  ജനാധിപത്യ രാഷ്ട്രത്തില്‍ ക്രിമിനലുകളാണെങ്കിലും കുറ്റവാളികളാണെങ്കിലും അവരെ എത്രയും വേഗം നിയമത്തിനുമുന്നില്‍ ഹാജരാക്കി കുറ്റം തെളിയിക്കണം. അതിനുസാധിക്കാതെ വര്‍ഷങ്ങളോളം ജയിലിലടച്ചുകൊണ്ട് അവരെ രോഗികളാക്കി മരണത്തിലേക്കെന്നുന്ന സാഹചര്യമാണുളളത്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനാധിപത്യത്തിന്റെ മാതൃകയായി പാടിപ്പുകഴ്ക്കുന്ന ഇന്ത്യാരാജ്യത്ത് ഇനിയും സ്റ്റാന്‍ സ്വാമിമാരുണ്ടാവരുത്. അതുകൊണ്ട് ജയിലില്‍ കഴിയുന്ന മനുഷ്യാവകാശപ്രവര്‍ത്തകരുള്‍പ്പെടെ എല്ലാവരുടെയും കേസുകളില്‍ സമയബന്ധിതമായി നടപടികള്‍ പൂര്‍ത്തീകരിക്കണം. ജാമ്യ വ്യവസ്ഥകളില്‍ കുറച്ചുകൂടി വ്യത്യസ്ഥമായ നിലപാടുകള്‍ സ്വീകരിക്കാന്‍ കോടതികളും സര്‍ക്കാരും ശ്രമിക്കണമെന്നും എ. കെ. ആന്റണി പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More