തിരുവനന്തപുരം: മനുഷ്യാവകാശ പ്രവര്‍ത്തകനായ സ്റ്റാന്‍ സ്വാമിയുടേത് മരണമല്ല, കോടതിയും ഭരണകൂടവും ആസൂത്രിതമായി ചെയ്ത കൊലപാതകമാണെന്ന് സാമൂഹിക പ്രവര്‍ത്തകനും, ആക്ടിവിസ്റ്റുമായ സണ്ണി എം. കപിക്കാട്. സമൂഹവും, രാഷ്ട്രവും ചില കാര്യങ്ങളില്‍ ജനാതിപത്യ വിരുദ്ധവും ഫാസിസ്റ്റുമാണെന്നുള്ളതിന്‍റെ തെളിവാണ് ഈ മരണം. ഭരണകൂടം ഇത്രയും ഭീകരമായ അതിക്രമം കാണിക്കുമ്പോള്‍ സമൂഹത്തിന് കാര്യമായി ഇടപെടാന്‍ കഴിഞ്ഞില്ലായെന്നുള്ളത് ഭീതി ഉണര്‍ത്തുന്ന ഒന്നാണ്.
ജീവിതം മുഴുവന്‍ മറ്റുള്ളവര്‍ക്ക് വേണ്ടി സേവനം ചെയ്യുവാന്‍ മാറ്റി വെച്ച മനുഷ്യനാണ് സ്റ്റാന്‍ സ്വാമി. അദ്ദേഹം കൂടുതലായും ആദിവാസി സമൂഹത്തിന് വേണ്ടിയാണ് പ്രവര്‍ത്തിച്ചത്. അദ്ദേഹത്തിന്‍റെ പ്രാഥമിക അവകാശങ്ങള്‍ പോലും ഇല്ലാതാക്കുവാന്‍ മോദി ഭരണകൂടത്തിന് സാധിച്ചു. അതിനാല്‍ ഇതൊരു മരണമല്ല, മറിച്ച് കൊലപാതകമാണെന്നും സണ്ണി എം. കപിക്കാട് ആരോപിച്ചു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
സ്റ്റാൻ സ്വാമിയുടെ ജാമ്യാപേക്ഷ കോടതി പരിഗണിക്കവേ, അഭിഭാഷകനാണ് ഉച്ചയ്ക്ക് ഒന്നരയോടെ അദ്ദേഹത്തിന്‍റെ അന്ത്യം സംഭവിച്ചുവെന്ന് അറിയിച്ചത്. കഴിഞ്ഞ വർഷം റാഞ്ചിയിൽ വച്ച് ഒക്ടോബർ എട്ടിനാണ് മനുഷ്യാവകാശ പ്രവർത്തകനായ ഫാദർ സ്റ്റാൻ സ്വാമിയെ മാവോയിസ്റ്റ് ബന്ധം ആരോപിച്ച് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. ആദിവാസികൾക്കും ദളിതർക്കുമിടയിൽ സജീവമായി പ്രവർത്തിച്ചുവന്നിരുന്ന സ്റ്റാൻ സ്വാമിയെ ഭീമ കൊറേഗാവ് കലാപത്തിൽ ബന്ധമുണ്ടെന്ന് ആരോപിച്ചാണ് അറസ്റ്റ് ചെയ്തത്. അന്ന് മുതൽ മുംബൈയിലെ തലോജ സെൻട്രൽ ജയിലിലായിരുന്നു സ്റ്റാൻ സ്വാമി.