LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കമ്മീഷണര്‍മാര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം വേണമെന്ന് കേരള പൊലീസ്

തിരുവനന്തപുരം: കമ്മീഷണര്‍മാര്‍ക്ക് മജിസ്റ്റീരിയല്‍ അധികാരം വേണമെന്ന് കേരള പൊലീസ്. വിരമിച്ച ഡിജിപി ലോക്നാഥ് ബെഹ്റയാണ് വിരമിക്കല്‍ ചടങ്ങില്‍ ഇക്കാര്യം ആവശ്യപ്പെട്ടത്. അതേസമയം, എല്ലാവിധത്തിലുള്ള മജിസ്റ്റീരിയല്‍ അധികാരങ്ങളും ആവശ്യമില്ലെന്നും ഗുണ്ടാ നിയമത്തില്‍ ഉത്തരവിടാനുള്ള അധികാരം പൊലീസിന് നല്‍കണമെന്നുമാണ് ആവശ്യം. കമ്മീഷണറേറ്റ് രൂപീകരിച്ചിരുന്നെങ്കിലും അധികാരം നല്‍കിയിട്ടില്ല എന്നും അത് ഉടന്‍ നല്‍കണമെന്നും ലോക്‌നാഥ് ബെഹ്‌റ ചടങ്ങില്‍ പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ജനസംഖ്യയില്‍ താരതമ്യേന മുന്നിലുള്ളതും, അക്രമസംഭവങ്ങള്‍ കൂടുതലുള്ളതുമായ നഗര പ്രദേശങ്ങളില്‍ മെട്രോപൊളിറ്റന്‍ പൊലീസ് മജിസ്‌ട്രേറ്റ് സ്ഥാപിക്കണമെന്നായിരുന്നു ആദ്യ ഘട്ടത്തില്‍ പൊലീസ് നിര്‍ദ്ദേശിച്ചത്. എന്നാല്‍ ഇതിന്‍റെ  ആദ്യഘട്ടത്തില്‍ തന്നെ എതിര്‍പ്പുകള്‍ വ്യാപകമായി ഉയര്‍ന്നിരുന്നു. മജിസ്റ്റീരിയല്‍ അധികാരം കളക്ടര്‍മാര്‍ക്ക് മാത്രമാണ് ഉണ്ടാവുക. ഈ അധികാരം പൊലീസിന് കൂടി നല്‍കുമ്പോള്‍ ദൂരവ്യാപകമായ പ്രത്യാഘാതം ഉണ്ടാകുമെന്ന നിലപാടായിരുന്നു സിപിഐ സ്വീകരിച്ചത്.

Contact the author

Web Desk