LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തലോജ ജയിലില്‍ തടവുകാര്‍ക്ക് ദുരിത ജീവിതം; വരവര റാവുവിനെ മൂത്രത്തിനായിട്ട ട്യൂബ് നീക്കാതെ കിടത്തിയത് 12 ആഴ്ച്ച

ഡല്‍ഹി: തലോജ ജയിലില്‍ രോഗികളായ തടവുകാര്‍ക്ക് ദുരിതജീവിതമാണ് നയിക്കേണ്ടി വരുന്നതെന്ന് ഭീമാ കൊറേഗാവ് കേസില്‍ കുറ്റാരോപിതനായ കവി വരവര റാവുവിന്റെ കുടുംബം.'ജയിലില്‍ എംബിബിഎസ് ഡോക്ടര്‍മാര്‍ പോലുമില്ല ആകെയുളളത് മൂന്ന് ആയുര്‍വേദ ഡോക്ടര്‍മാരാണ്. ഗുരുതര ആരോഗ്യപ്രശ്‌നങ്ങളുളള തടവുകാര്‍ക്ക് രക്ഷയില്ല. അവിടെയുളളത് മൂത്രനാളിയിലേക്കിട്ട ട്യൂബ് നീക്കം ചെയ്യാന്‍ പോലും അറിയാത്ത ഡോക്ടര്‍മാരാണ്. വരവര റാവുവിനെ ട്യൂബ് നീക്കാതെ 12 ആഴ്ച്ചയാണ് കിടത്തിയതെന്നും' കുടുംബം ആരോപിച്ചു. 

ഫാ. സ്റ്റാന്‍ സ്വാമിയുടെ മരണത്തിന്റെ പശ്ചാത്തലത്തില്‍ ഏഷ്യാനെറ്റ് ന്യൂസിനോട് സംസാരിക്കുകയായിരുന്നു വരവര റാവുവിന്റെ കുടുംബം. അതേസമയം, ഫാ. സ്റ്റാന്‍ സ്വാമിയുടെ ഇന്ന് പോസ്റ്റ് മാര്‍ട്ടത്തിന് വിട്ടുനല്‍കും. കൊവിഡ് പ്രോട്ടോകോളുകള്‍ പാലിച്ച് മുംബൈയിലായിരിക്കും സംസ്‌കാരം നടത്തുക.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സ്റ്റാൻ സ്വാമിക്ക് മാവോവാദി ബന്ധമുണ്ടെന്ന് ആരോപിച്ചാണ്​ എൻ.ഐ.എ രാജ്യദ്രോഹ കുറ്റം ചുമത്തി അദ്ദേഹത്തെ അറസ്റ്റു ചെയ്തത്. അദ്ദേഹത്തിന്‍റെ ആരോഗ്യനില വഷളായതിനെ തുടര്‍ന്ന് കഴിഞ്ഞ ദിവസം ജയിലിൽ നിന്ന് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. സ്റ്റാന്‍ സ്വാമിയുടെ ജാമ്യാപേക്ഷ ബോംബെ ഹൈകോടതി പരിഗണിക്കവേയാണ് അദ്ദേഹത്തിന്‍റെ വിയോഗ വാര്‍ത്ത അഭിഭാഷകന്‍ കോടതിയെ അറിയിച്ചത്. സംഭവം ഞെട്ടല്‍ ഉളവാക്കുന്നതാണെന്ന് പറഞ്ഞ കോടതി, ദുഃഖം രേഖപ്പെടുത്തി.

Contact the author

National Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More