LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സുപ്രീംകോടതിയിലെ പരാമര്‍ശത്തില്‍ മാണിയുടെ പേരില്ല- എ. വിജയരാഘവന്‍

തിരുവനന്തപുരം: നിയമസഭയില്‍ നടന്നത് അഴിമതിക്കെതിരെയുള്ള പ്രതിഷേധമാണെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എ. വിജയരാഘവന്‍. സുപ്രീംകോടതിയുടെ പരാമര്‍ശത്തില്‍ കെ. എം. മാണിയുടെ പേരില്ലെന്നും വിജയരാഘവന്‍ മധ്യമങ്ങളോട് പറഞ്ഞു. കെ. എം. മാണി അഴിമതിക്കാരനായതുകൊണ്ടാണ് പ്രതിഷേധം നടത്തിയതെന്ന് നിയമസഭാ കയ്യാങ്കളിക്കേസിൽ സുപ്രീംകോടതിയിൽ സംസ്ഥാനസർക്കാർ അഭിഭാഷകൻ രഞ്ജിത് കുമാർ വാദിക്കുകയും, സത്യവാങ്മൂലം നൽകുകയും ചെയ്ത സാഹചര്യത്തിലാണ് വിജയരാഘവന്‍റെ പ്രതികരണം. 

യു.ഡി.എഫിനെതിരായ അഴിമതിക്കെതിരെയാണ് ഇടത് മുന്നണി സമരം ചെയ്തത്. കേസുമായി ബന്ധപ്പെട്ട് ആശയക്കുഴപ്പം ഉണ്ടാക്കുവാന്‍ ഒരു വിഭാഗം മാധ്യമങ്ങൾ ശ്രമിച്ചു. ഇതിന്‍റെ  ഭാഗമായാണ് വസ്തുതകള്‍ വളച്ചൊടിക്കപ്പെടുന്നത്. ബാര്‍ കോഴക്കേസുമായി ബന്ധപ്പെട്ട് മാണിക്ക് നേരിട്ട് ബന്ധമൊന്നുമില്ല. കോടതി പരാമർശിച്ച അഴിമതിക്കാരൻ യു.ഡി.എഫാണെന്നും വിജയരാഘവന്‍ പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സുപ്രീംകോടതിയുടെ പരാമർശം വിവാദമാക്കേണ്ടതില്ലെന്ന നിലപാടിലാണ്  കേരള കോൺഗ്രസ് (എം). സംഭവിച്ചത് അഭിഭാഷകന്‍റെ  നാക്കുപിഴയെന്നാണ് പാർട്ടി നേതൃത്വത്തിന്റെ വിലയിരുത്തൽ. സുപ്രീംകോടതിയിലെ അഭിഭാഷകന് കേരള രാഷ്ട്രീയത്തെപ്പറ്റി അറിവുണ്ടാകണമെന്നില്ല. വിഷയത്തിൽ കൂടുതൽ പ്രതികരിക്കേണ്ടതില്ലെന്നും പാർട്ടി വിലയിരുത്തി. വിഷയത്തിൽ പരസ്യപ്രതികരണം വേണ്ടെന്ന് നേതാക്കൾക്ക് കർശന നിർദേശം നൽകിയിട്ടുണ്ട്. എൽഡിഎഫ് നേതൃത്വത്തെ നിലപാട് അറിയിച്ചിട്ടുണ്ട്. വിഷയം സ്റ്റിയറിംഗ് കമ്മിറ്റിയിലും ചർച്ച ചെയ്യുമെന്നും പാർട്ടി വൃത്തങ്ങൾ വ്യക്തമാക്കിയിട്ടുണ്ട്. 

Contact the author

Web Desk

Recent Posts

Web Desk 2 years ago
Politics

ബിജെപിക്കെതിരെയുളള പോരാട്ടത്തില്‍ കമ്മ്യുണിസ്റ്റ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ ഏഴയലത്ത് എത്തില്ല- പി കെ കുഞ്ഞാലിക്കുട്ടി

More
More
Web Desk 2 years ago
Politics

സഭയിലെ മിഡ്‌ഫീൽഡർ സ്ഥാനമാണ് മാറുന്നത്, റെഫറിയുടെ റോള്‍ ഭംഗിയായി നിറവേറ്റും: എ എൻ ഷംസീർ

More
More
National Desk 2 years ago
Politics

കോണ്‍ഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിന്റെ സുതാര്യതയില്‍ ആശങ്ക പ്രകടിപ്പിച്ച് തരൂര്‍ അടക്കമുള്ള കോണ്‍ഗ്രസ് എംപിമാര്‍

More
More
Web Desk 2 years ago
Politics

ഭാരത് ജോഡോ യാത്ര കോൺഗ്രസിന്റെ വീണ്ടെടുപ്പായിരിക്കും - പി കെ കുഞ്ഞാലിക്കുട്ടി

More
More
National Desk 2 years ago
Politics

ഗുജറാത്തില്‍ സ്ഥാനാർഥി നിർണ്ണയം നീളുന്നു; ചെന്നിത്തല തിരക്കിട്ട ചര്‍ച്ചയില്‍

More
More
Web Desk 2 years ago
Politics

ലീഗ് യുഡിഎഫ് വിടുമെന്നത് വെറും കിനാവ് - കെ സുധാകരൻ

More
More