LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

പ്രധാനമന്ത്രിയുടെ മൗനം അഴിമതി മൂടിവയ്ക്കാനാണ്- എ. കെ. ആന്റണി

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ മൗനം അഴിമതി മൂടിവയ്ക്കാനാണെന്ന് കോണ്‍ഗ്രസ് നേതാവ് എ. കെ. ആന്റണി. ടെന്‍ഡര്‍ നടപടികള്‍ ഒഴിവാക്കിയും പ്രതിരോധ സംഭരണ ചട്ടത്തിലെ വ്യവസ്ഥകള്‍ ലംഘിച്ചുമാണ് 36 റഫാല്‍ യുദ്ധവിമാനങ്ങള്‍ വാങ്ങാനുളള പദ്ധതിയെക്കുറിച്ച് പ്രധാനമന്ത്രി പ്രഖ്യാപനം നടത്തിയത്. റഫാല്‍ ഇടപാടില്‍ അഴിമതി നടന്നുവെന്നത് വ്യക്തമാണെന്നും അതേക്കുറിച്ച് പാര്‍ലമെന്റിന്റെ സംയുക്ത സമിതി അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

126 യുദ്ധവിമാനങ്ങള്‍ വാങ്ങാനായിരുന്നു യുപിഎ സര്‍ക്കാരിന്റെ കാലത്ത് ചര്‍ച്ചകള്‍ നടന്നിരുന്നത്. 18 വിമാനങ്ങള്‍ ഫ്രാന്‍സില്‍ നിര്‍മിച്ച് നേരിട്ട് വാങ്ങാനും ബാക്കിയുളളവ സാങ്കേതിക വിദ്യാ കൈമാറ്റത്തോടെ ഇന്ത്യയില്‍ നിര്‍മിക്കാനുമായിരുന്നു പദ്ധതി. എന്നാല്‍ 2015-ല്‍ നരേന്ദ്രമോദി അധികാരത്തിലെത്തിയതോടെ പദ്ധതിയില്‍ മാറ്റം വന്നു. മോദിയുടെ പാരിസ് സന്ദര്‍ശനത്തോടെ 126 യുദ്ധവിമാനങ്ങള്‍ എന്നത് 36 ആയി കുറഞ്ഞു. വിമാനങ്ങളുടെ എണ്ണം വെട്ടിക്കുറച്ചത് എന്തിനാണെന്ന് നരേന്ദ്രമോദിയോ കേന്ദ്രസര്‍ക്കാരോ ഇതുവരെ വിശദീകരിക്കാന്‍ തയാറായിട്ടില്ലെന്നും എ. കെ. ആന്റണി പറഞ്ഞു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ക്രമക്കേടിന്റെ ഉത്തരവാദിത്വം ഏറ്റെടുത്ത് ജെപിസി അന്വേഷണം പ്രഖ്യാപിക്കുകയല്ലാതെ സര്‍ക്കാരിനു മുന്നില്‍ മറ്റു വഴികളില്ലെന്ന് എ. കെ. ആന്റണി പറഞ്ഞു.

Contact the author

National Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More