LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കള്ളപ്പണം വെളുപ്പിക്കല്‍: ഇബ്രാഹിം കുഞ്ഞിനെതിരെ എന്‍ഫോഴ്സ്മെന്‍റ് കേസെടുത്തു

കള്ളപ്പണം വെളുപ്പിച്ചെന്ന ആരോപണത്തിൽ മുൻമന്ത്രി ഇബ്രാഹിം കുഞ്ഞിനെതിരെ കേസെടുത്തു. എൻഫോഴ്സ്മെന്റാണ് കേസെടുത്തത്. മന്ത്രിയായിരിക്കെ പത്തുകോടി രൂപയുടെ കള്ളപ്പണം വെളുപ്പിച്ചെന്നാണ് പരാതി. എൻഫോഴ്സ്മെന്റ് ഹൈക്കോടതിയിൽ സമർപ്പിച്ച ഹർജിയിലാണ് കേസെടുത്ത വിവരം അറിയിച്ചത്.

ഇബ്രാഹിം കുഞ്ഞിനെ അറസ്റ്റ് ചെയ്യണമെന്ന് ആവശ്യപ്പെട്ടാണ് എൻഫോഴ്സ്മെന്റ് ഹൈക്കോടതിയിൽ ഹർജി നൽകിയത്. ലീ​ഗ് മുഖപത്രമായ ചന്ദ്രിക ദിനപത്രത്തിന്റെ അക്കൗണ്ടിലൂടെ പണം വെളുപ്പിച്ചതായാണ് കേസ്. ചന്ദ്രികയുടെ ഡയറക്ടറായ ഇബ്രാഹിം കുഞ്ഞ് നോട്ട് നിരോധിച്ച 2016 നവംബറിൽ പത്രത്തിന്റെ കൊച്ചിയിലെ രണ്ട് ബാങ്ക് അക്കൗണ്ടിലായി പത്തുകോടി രൂപ നിക്ഷേപിക്കുകയായിരുന്നു. തുടർന്ന് ഈ അക്കൗണ്ട് വഴി പണം വെളുപ്പിച്ചു എന്നാണ് പരാതി. പാലാരിവട്ടം മേൽപ്പാലം അഴിമതിയിലൂടെ ലഭിച്ച പണം ചന്ദ്രിക വഴി വെളുപ്പിച്ചെന്നാണ് കരുതുന്നത്.

അതേസമയം പാലാരിവട്ടം അഴിമതി കേസിൽ ഇബ്രാഹിം കുഞ്ഞിന്റെ അറസ്റ്റ് സംബന്ധിച്ച് ഹൈക്കോടതി വിശദാംശങ്ങൾ തേടി

Contact the author

web desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More