LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ലോകത്തിലേറ്റവും സന്തോഷവും സമാധാനവും നിറഞ്ഞ രാജ്യം ഇതാണ്

തുടര്‍ച്ചയായി നാലു തവണ ഐക്യരാഷ്ട്രസഭ സന്തുഷ്ട രാജ്യമായി തെരഞ്ഞെടുത്ത രാജ്യമാണ് ഫിന്‍ലന്റ്. ഫിന്‍ലാന്റിനെ സന്തോഷമുളള രാജ്യമാക്കി മാറ്റുന്നതില്‍ അവിടുത്തെ ഗവണ്‍മെന്റും സംസ്‌കാരവും വളരെ പ്രധാനപ്പെട്ട പങ്കാണ് വഹിക്കുന്നത്. ലോകത്തില്‍ വച്ചേറ്റവും സുരക്ഷിതമായ രാജ്യമാണ് ഫിന്‍ലന്റ്. കുറ്റകൃത്യങ്ങളും അക്രമങ്ങളുമെല്ലാം വളരെ കുറവാണ്.

ഏറ്റവും നല്ല വിദ്യാഭ്യാസ സമ്പ്രദായമാണ് ഫിന്‍ലാന്റിലേത്. പ്രൈമറി സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ക്ക് ആഴ്ച്ചയില്‍ വെറും ഇരുപത് മണിക്കൂര്‍ മാത്രമാണ് ക്ലാസുണ്ടാവുക. എല്ലാവര്‍ക്കും തുല്യവിദ്യാഭ്യാസമെന്നത് ഫിന്‍ലന്റില്‍ പൗരന്റെ ഭരണഘടനാവകാശമാണ്. ഉന്നതവിദ്യാഭ്യാസവും അവിടെ സൗജന്യമാണ്. സര്‍ക്കാര്‍, പ്രൈവറ്റ് സ്‌കൂളുകള്‍ എന്ന വൃത്യാസമൊന്നും അവിടെയില്ല അതുകൊണ്ടുതന്നെ എല്ലാ പശ്ചാത്തലങ്ങളില്‍ നിന്ന് വരുന്ന കുട്ടികളും ഒരുമിച്ച് പഠിക്കും. അവിടുളള സ്‌കൂളുകളിലെ അധ്യാപകര്‍ ഹോംവര്‍ക്കുകള്‍ കൊടുക്കാറില്ല. ഹ്രസ്വമായ സ്‌കൂള്‍ ദിനങ്ങളും കൂടുതല്‍ അവധിദിനങ്ങളുമാണ് ഫിന്‍ലന്റിലെ കുട്ടികള്‍ക്ക് കാര്യങ്ങളിങ്ങനെയൊക്കെയാണെങ്കില്‍ കൂടി ലോകത്തില്‍ തന്നെ ഏറ്റവും സാക്ഷരരായ ജനങ്ങളുളള നാടാണ് ഫിന്‍ലന്റ്.

അതുപോലെ ലിംഗവിവേചനം വളരെ കുറവുളള രാജ്യമാണ് ഫിന്‍ലന്റ്. സ്ത്രീകള്‍ ഏറ്റവും കൂടുതല്‍ ജോലി ചെയ്യുന്ന രാജ്യവും, വേതനത്തിന്റെ കാര്യത്തില്‍ സ്ത്രീ പുരുഷ വ്യത്യാസം കുറവുളള രാജ്യവും ഫിന്‍ലന്റാണ്. ഇവിടുളള അമ്മമാര്‍ക്ക് പ്രസവശേഷം ഒരുവര്‍ഷം ശമ്പളത്തോടുകൂടി അവധിയെടുക്കാന്‍ സാധിക്കും. അച്ഛന്മാര്‍ക്കും പറ്റേര്‍ണിറ്റി അവധിയുണ്ട്.

ഫിന്‍ലന്റിലെ ആരോഗ്യസംവിധാനവും മികച്ചതാണ്. രാജ്യത്തെ ശരാശരി ആയുര്‍ദൈര്‍ഖ്യം 81. 38 വര്‍ഷമാണ്. സൗജന്യ ആരോഗ്യപരിരക്ഷയും രാജ്യത്തെ സര്‍ക്കാര്‍ നടപ്പിലാക്കുന്നുണ്ട്. ശുദ്ധമായ വായുവിന്റെ കാര്യത്തിലും ഫിന്‍ലാന്റ് ഒന്നാമതാണ്. സര്‍ക്കാര്‍ മേഖലകളില്‍ കൈക്കൂലി, അഴിമതി, പൊതുഫണ്ടുകള്‍ വഴിതിരിച്ചുവിടല്‍ തുടങ്ങിയവയും വളരെ കുറവാണ്. ഭവനരഹിതരും ഫിന്‍ലന്റില്‍ കുറവാണ്. പ്രകൃതിയെ സംരക്ഷിക്കാന്‍ മുന്നിട്ടിറങ്ങുന്നവരാണ് ഫിന്‍ലന്റുകാര്‍. പ്രകൃതിയോടിണങ്ങിയുളള ജീവിതമാണ് അവിടുളളവര്‍ നയിക്കുന്നത്. ഇതെല്ലാമാവാം ഫിന്‍ലന്റിലെ ജനങ്ങള്‍ സന്തുഷ്ടമായ ജീവിതം നയിക്കാന്‍ കാരണം.


Contact the author

Web Desk

Recent Posts

National Desk 11 months ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 11 months ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 11 months ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 11 months ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More