LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തൃശൂര്‍ മേയര്‍ക്ക് നിര്‍ത്താതെ സല്യൂട്ടടിച്ച് പ്രതിപക്ഷാംഗങ്ങള്‍; തിരിച്ചും സല്യൂട്ടടിച്ച് മേയര്‍

തൃശൂര്‍: പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് നല്‍കുന്നില്ലെന്ന് പരാതിപ്പെട്ട തൃശൂര്‍ മേയര്‍ എം. കെ. വര്‍ഗീസിന് നിര്‍ത്താതെ സല്യൂട്ടടിച്ച് പരിഹസിച്ച് പ്രതിപക്ഷാംഗങ്ങള്‍. ബുധനാഴ്ച്ച ചേര്‍ന്ന കോര്‍പ്പറേഷന്‍ കൗണ്‍സില്‍ ഹാളിലെ ചര്‍ച്ചക്കിടെയായിരുന്നു പ്രതിപക്ഷത്തിന്റെ പരിഹാസം. ചര്‍ച്ചക്കിടെ പ്രതിഷേധിച്ച് രംഗത്തിറങ്ങിയ പ്രതിപക്ഷാംഗങ്ങള്‍ മേയറെ വളഞ്ഞുനിന്ന് സല്യൂട്ട് ചെയ്യുകയായിരുന്നു. എന്നാല്‍ മേയര്‍ ഇതില്‍ പ്രകോപിതനാകുന്നതിനുപകരം തിരിച്ചും സല്യൂട്ട് ചെയ്യുകയായിരുന്നു. മൂന്ന് സല്യൂട്ടാണ് മേയര്‍ ചെയ്തത്. ഒന്ന് നേരേ, മറ്റൊന്ന് ഹാളിന്റെ ഇടതുവശത്തേക്ക്, അടുത്തത് ഹാളിന്റെ വലതുവശത്തേക്ക്.

ഔദ്യോഗിക വാഹനത്തില്‍ പോകുമ്പോള്‍ തനിക്ക് പൊലീസ് ഉദ്യോഗസ്ഥര്‍ സല്യൂട്ട് നല്‍കുന്നില്ലെന്നായിരുന്നു മേയറുടെ പരാതി. സല്യൂട്ട് നല്‍കാന്‍ ഉത്തരവിടണമെന്നാവശ്യപ്പെട്ട് അദ്ദേഹം റേഞ്ച് ഡിജിപിക്കാണ് പരാതി നല്‍കിയത്. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

പ്രോട്ടോക്കോള്‍ പ്രകാരം ഗവര്‍ണറും മുഖ്യമന്ത്രിയും കഴിഞ്ഞാല്‍ മേയര്‍ക്കാണ് സ്ഥാനം. മേയറെ കാണുമ്പോള്‍ പൊലീസുകാര്‍ തിരിഞ്ഞുനില്‍ക്കുന്ന സാഹചര്യമാണ്. എം.കെ.വര്‍ഗീസിനെ ആരും ബഹുമാനിക്കേണ്ട. എന്നാല്‍ മേയര്‍ എന്ന സ്ഥാനത്തെ ബഹുമാനിച്ചേ മതിയാകുവെന്നും അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ച് ഡിജിപിയേയും, സ്ഥലം എം.എല്‍.എ.യേയും കാര്യങ്ങള്‍ ബോധിപ്പിച്ചിരുന്നു. എന്നാല്‍ ഇതുവരെ ഉചിതമായ തീരുമാനം ഉണ്ടായിട്ടില്ലായെന്നും മേയര്‍ ആരോപിച്ചു.

എന്നാല്‍ മേയറുടെ പരാതിക്കെതിരെ പൊലീസ് അസോസിയേഷന്‍ രംഗത്തെത്തിയിരുന്നു. കേരളത്തിലെ റോഡുകളില്‍ പൊരിവെയിലത്ത് ജോലി ചെയ്യുന്ന പൊലീസുകാര്‍ ആരെയും സല്യുട്ട്‌ നല്കാന്‍ നില്‍ക്കുന്നവരല്ല. ഔദ്യോഗിക കൃത്യനിര്‍വഹണത്തിനായി നില്‍ക്കുന്നവരാണ് എന്ന്  പൊലീസ് അസോസിയേഷന്‍ ജനറല്‍ സെക്രട്ടറി സി ആര്‍ ബിജു പറഞ്ഞു.

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More