LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

അഭയ കേസ്; പ്രതികള്‍ക്ക് പരോള്‍ അനുവദിച്ചത് നിയമവിരുദ്ധമെന്ന് ഹൈക്കോടതിയില്‍ ഹര്‍ജി

കൊച്ചി: സിസ്റ്റര്‍ അഭയക്കേസ് പ്രതികള്‍ക്ക് ജാമ്യം അനുവദിച്ചതിനെതിരെ കേരള ഹൈക്കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. ജോമോന്‍ പുത്തന്‍പുരയ്ക്കലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. പരോൾ അനുവദിച്ചത് സുപ്രീംകോടതി നിയോഗിച്ച ജയിൽ ഹൈപവർ കമ്മിറ്റി ആണെന്ന ജയിൽ ഡി. ജി. പി യുടെ വിശദീകരണം കളവാണെന്നാണ് ഹർജിക്കാരന്‍റെ ആരോപണം.

സുപ്രീംകോടതിയുടെ  ഉത്തരവ് പ്രകാരം, 10 വർഷത്തിൽ താഴെ ശിക്ഷ വിധിച്ച പ്രതികൾക്കാണ് ജയിൽ ഹൈപവർ കമ്മിറ്റി പരോൾ അനുവദിച്ചിരിക്കുന്നത്. സിബിഐ കോടതി ശിക്ഷിച്ച് 5 മാസം തികയും മുന്‍പ് പ്രതികൾക്ക് പരോൾ അനുവദിച്ചത് നിയമ വിരുദ്ധമാണെന്നാണ് ഹര്‍ജിക്കാരന്‍റെ വാദം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

അഭയ കൊലക്കേസിൽ  പ്രതികളായ ഫാദർ തോമസ് കോട്ടൂർ, സിസ്റ്റർ സെഫി എന്നിവർക്ക് ജീവപര്യന്തമാണ് കോടതി ശിക്ഷ വിധിച്ചിരിക്കുന്നത്. തിരുവനന്തപുരം സിബിഐ കോടതിയാണ് പ്രതികൾക്ക് ശിക്ഷ  വിധിച്ചത്. കൊലപാതക കുറ്റത്തിന് ഇന്ത്യൻ ശിക്ഷ നിയമത്തിലെ 302 വകുപ്പ് പ്രകാരം  ജീവപര്യന്തം ശിക്ഷയും 5 ലക്ഷം പിഴയും പ്രതികൾക്ക്  വിധിച്ചു. കോട്ടൂർ ഇരട്ട ജീവപര്യന്തം തടവ് അനുഭവിക്കണം. തെളിവ് നശിപ്പിച്ചതിന് ഐപിസി 201 പ്രകാരം  പ്രതികൾ 7 വർഷം തടവ് അനുഭവിക്കണം. 50000 രൂപ പിഴ അടക്കണം. കോൺവെന്റിലേക്ക് അതിക്രമിച്ച കയറിയതിന് ഐപിസി 449 പ്രകാരം  കോട്ടൂർ ജീവപര്യന്തവും ഒരു ലക്ഷം രൂപ പിഴയും കോടതി വിധിച്ചിരുന്നു. 

Contact the author

Web Desk

Recent Posts

Web Desk 1 year ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 1 year ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 1 year ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 1 year ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 1 year ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More