LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

തെരഞ്ഞെടുപ്പ് കമ്മീഷണറുടെ സ്ഥാനത്ത് നിന്ന് മാറ്റിയത് തന്‍റെ അവശ്യപ്രകാരമെന്ന് ടിക്കാറാം മീണ

തിരുവനന്തപുരം: സ്ഥാനമാറ്റം തന്‍റെ ആവശ്യപ്രകാരമാണെന്നും, അതിന് ഇരട്ട വോട്ട് വിവാദവുമായി ബന്ധമില്ലെന്നും മുന്‍ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ടിക്കാറാം മീണ. ടീക്കാറാം മീണയ്ക്ക് പ്ലാനിംഗ് എക്കണോമിക്സ്  അഡീഷണൽ ചീഫ് സെക്രട്ടറിയായാണ് പുതിയ ചുമതല. സഞ്ജയ് കൗളിനെയാണ്  മുഖ്യതെരഞ്ഞെടുപ്പ് ഓഫിസറായി സര്‍ക്കാര്‍  നിയമിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് കള്ളവോട്ടില്ല, സൽപ്പേരിന് കളങ്കം ചാർത്താനുള്ള ആരോപണമാണ് കള്ളവോട്ട്. ഇത്തവണ ഒരു പരാതിയുമുണ്ടായില്ലെന്നും ഒരു കാര്യവും അവിഹിതമായി ചെയ്യാൻ സർക്കാർ നിർബന്ധിച്ചിട്ടില്ലെന്നും ടീക്കാറാം മീണ വ്യക്തമാക്കി. പടിയിറങ്ങുന്നത് സംതൃപ്തിയോടെയാണെന്നും മീണ മാധ്യമങ്ങളോട് പറഞ്ഞു. 

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

സംസ്ഥാനത്തെ ഐഎഎസ് തലപ്പത്ത് വൻ അഴിച്ചുപണിയാണ് സര്‍ക്കാര്‍ നടത്തിയിരിക്കുന്നത്. ഉന്നത ഉദ്യോഗസ്ഥരും ജില്ലാകളക്ടർമാരും അടക്കം 35 പേരെയാണ് സ്ഥലം മാറ്റിയത്. പ്രിൻസിപ്പൽ സെക്രട്ടറി രാജൻ ഖോബ്രഗഡേ ചുമതലയിൽ തുടരും. ഡോ. വേണുവാണ് ഉന്നതവിദ്യാഭ്യാസ സെക്രട്ടറി. ബണ്ഡാരി സ്വാഗത് രൺവീർചന്ദ്, ഷീബാ ജോർജ്ജ്, ഹരിത വി കുമാർ, ദിവ്യ എസ് അയ്യർ, ജാഫർ മാലിക് എന്നിവരാണ് പുതിയ ജില്ലാ കളക്ടര്‍മാര്‍.

Contact the author

Web Desk

Recent Posts

Web Desk 2 weeks ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 2 weeks ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 2 weeks ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 2 weeks ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 2 weeks ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More