LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

കെഎസ്ആര്‍ടിസി ബംഗളുരു സര്‍വീസ് ഞായറാഴ്ച മുതല്‍ ആരംഭിക്കും

തിരുവനന്തപുരം: കേരളത്തില്‍ നിന്ന് ബംഗളുരു കെഎസ്ആര്‍ടിസി സര്‍വീസുകള്‍ ഞായറാഴ്ച മുതല്‍ ആരംഭിക്കുമെന്ന് ഗതാഗത മന്ത്രി ആന്‍റണി രാജു അറിയിച്ചു. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവടങ്ങളിൽ നിന്നാണ് ആദ്യഘട്ടത്തിൽ ബസുകൾ സർവീസ് നടത്തുക. തിരുവനന്തപുരത്തുനിന്നുള്ള സർവീസുകൾ ഞായർ (ജൂലൈ 11) വൈകുന്നേരം മുതലും കണ്ണൂർ, കോഴിക്കോട് നിന്നുള്ള സർവീസുകൾ തിങ്കളാഴ്ച (ജൂലൈ 12) മുതലും ആരംഭിക്കും.

എന്നാല്‍ ഇതുവരെ അന്തര്‍ സംസ്ഥാന യാത്രക്ക് തമിഴ്‌നാട്‌ അനുവാദം നല്‍കാത്ത സാഹചര്യത്തില്‍ കണ്ണൂര്‍, കോഴിക്കോട് വഴിയുള്ള സര്‍വീസുകളാണ് ആരംഭിക്കുകയെന്നും മന്ത്രി അറിയിച്ചു. യാത്രക്കാര്‍ കര്‍ണാടക സര്‍ക്കാരിന്‍റെ കൊവിഡ്‌ പ്രോട്ടോകോള്‍ പ്രകാരമുള്ള 72 മണിക്കൂർ മുൻപുള്ള ആർടിപിസിആർ ടെസ്റ്റ് നടത്തിയ നെ​ഗറ്റീവ് സർട്ടിഫിക്കറ്റോ, ഒരു ഡോസ് വാക്സിൻ എടുത്ത സര്‍ട്ടിഫിക്കറ്റ് കൈയില്‍ കരുതണം.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

യാത്രക്കാര്‍ ആവശ്യപ്പെട്ടാല്‍ കൂടുതല്‍ സര്‍വീസുകള്‍ ആരംഭിക്കും. ബസും, സമയ വിവരവും, ടിക്കറ്റുകളും www.online.keralartc.com എന്ന വെബ്‌സൈറ്റിലൂടെയും  "Ente KSRTC" എന്ന മൊബൈൽ ആപ്പിലൂടെയും മുൻകൂട്ടി റിസർവ് ചെയ്യാവുന്നതാണ്.

Contact the author

Web Desk