LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

സിക്ക രോഗബാധയില്‍ കേരളത്തിന് ആശ്വാസം

തിരുവനന്തപുരം: സിക്ക വൈറസ് സമ്പര്‍ക്ക പട്ടികയില്‍ ഉണ്ടായിരുന്ന 17 പേരുടെയും ടെസ്റ്റ്‌ ഫലം നെഗറ്റീവായി. പൂണെയിലെ നാഷണൽ വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിലേക്ക് അയച്ച സാംപിളുകളാണ് നെഗറ്റീവായത്. നിലവില്‍ സിക്ക വൈറസ് റിപ്പോര്‍ട്ട്‌ ചെയ്തതില്‍ ആശങ്കപ്പെടാനില്ലെന്നാണ് ആരോഗ്യവിദഗ്ദരുടെ അഭിപ്രായം. 

 രോഗ ബാധ റിപ്പോർട്ട് ചെയ്ത പ്രദേശങ്ങളിൽ നിന്ന് വ്യാപകമായി സാംപിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയക്കുന്നുണ്ട്.  അതേസമയം നിലവിലെ സാഹചര്യത്തെക്കുറിച്ച് പഠിക്കാന്‍ കേന്ദ്രാരോഗ്യ മന്ത്രാലയം ആറംഗ സംഘത്തെ കേരളത്തിലേക്ക് അയച്ചിട്ടുണ്ട്. കേരളത്തിലെ സാഹചര്യത്തെക്കുറിച്ച് പഠിച്ച്, സംസ്ഥാനത്തിന് ആവശ്യമായ എല്ലവിധാ സഹായങ്ങളും നല്‍കുമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക

ഈഡിസ് കൊതുകുകളാണ് പ്രധാനമായും സിക്ക വൈറസ് ബാധ പടര്‍ത്തുന്നത്. പനി, ചുമ, തലവേദന, സന്ധി വേദന, ചുവന്ന പാടുകള്‍ ഇവയെല്ലാം സിക്ക രോഗത്തിന്‍റെ പ്രധാന ലക്ഷണങ്ങളാണ്. സാധാരണയായി 2 മുതല്‍ 7 ദിവസം വരെ ലക്ഷണങ്ങള്‍ നീണ്ട് നില്‍ക്കും. 3 മുതൽ 14 ദിവസമാണ് സിക്ക വൈറസിന്റെ ഇൻകുബേഷൻ കാലയളവ്. സിക്ക വൈറസ് അണുബാധയുള്ള ഭൂരിഭാഗം  ആളുകളിലും രോഗലക്ഷണങ്ങൾ കാണാറില്ല. മരണങ്ങൾ അപൂർവമാണ്. ഗർഭിണികളേയാണ് സിക്ക വൈറസ് സാരമായി ബാധിക്കുന്നത്.

Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More