LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ഉത്തര്‍പ്രദേശില്‍ വീണ്ടും ദളിത് യുവാവിനെതിരെ ആള്‍ക്കൂട്ട ആക്രമണം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ വീണ്ടും ദളിത് യുവാവിനുനേരേ ആള്‍ക്കൂട്ട ആക്രമണം. കാണ്‍പൂരിലെ ദൊഹാദ് ജില്ലയിലാണ് ഇരുപതുകാരന്‍ ആള്‍ക്കൂട്ട മര്‍ദ്ദനത്തിനിരയായത്. യുവാവിനെ ഒരുകൂട്ടം ആളുകള്‍ തലമുടി പിടിച്ച് വലിച്ചിഴയ്ക്കുകയും വടികൊണ്ട് അടിക്കുകയും ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങള്‍ പുറത്തായതോടെയാണ് വിവരം പുറംലോകമറിയുന്നത്.

യുവാവിനെ ആക്രമിക്കുന്നിതിനിടയില്‍ കൂട്ടത്തിലൊരാള്‍ ജാതി ചോദിക്കുന്നുണ്ട്. അവന്‍ ഒരു പ്രത്യേക സമുദാത്തിലേതാണെന്ന് പറയുമ്പോള്‍ മുതല്‍ പീഡനം കടുപ്പിക്കുന്നതും വീഡിയോയില്‍ കാണാം. സംഭവത്തില്‍ ഒരാളെ അറസ്റ്റ് ചെയ്തതായും മറ്റ് കുറ്റവാളികളെ കണ്ടെത്താന്‍ ശ്രമം നടക്കുന്നുണ്ടെന്നും സംഘത്തിലെ മറ്റുളളവരെ കണ്ടെത്താനായി പ്രത്യേകം സംഘങ്ങളെ രൂപീകരിച്ചിട്ടുണ്ടെന്ന് കാണ്‍പൂര്‍ ദേഹാട്ട് അഡീഷണല്‍ എസ്പി ഘനശ്വാം ചൗരസ്യ പറഞ്ഞു.

നേരത്തേ ലഖിംപൂര്‍ ഖേരിയില്‍ സമാജ് വാദി പ്രവര്‍ത്തകയെ മാനഭംഗപ്പെടുത്താനും ശ്രമം നടന്നിരുന്നു. ഉത്തര്‍പ്രദേശിലെ തദ്ദേശ തെരഞ്ഞെടുപ്പിനായി നാമനിര്‍ദേശപത്രിക സമര്‍പ്പിച്ച് തിരികെ വരുന്നതിനിടെ സ്ത്രീയെ വിവസ്ത്രയാക്കി പീഡിപ്പിക്കാനുളള ശ്രമം നടന്നത്. ഉത്തര്‍പ്രദേശില്‍ ദളിതര്‍ക്കും സ്ത്രീകള്‍ക്കുമെതിരെ കുറ്റകൃത്യങ്ങളും ആള്‍ക്കൂട്ട ആക്രമണങ്ങളും കൂടിവരികയാണ്.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Contact the author

Web Desk

Recent Posts

National Desk 2 weeks ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 2 weeks ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 2 weeks ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 2 weeks ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 2 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 2 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More