LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദുരിതകാലത്ത് കേന്ദ്ര- സംസ്ഥാന സര്‍ക്കാരുകള്‍ പാവങ്ങളെ കൊളളയടിക്കുകയാണ്- കെ. സുധാകരന്‍

തിരുവനന്തപുരം: ഇന്ധനവില വര്‍ധനവില്‍ കേന്ദ്രസര്‍ക്കാരിനെതിരായ പ്രതിഷേധം ശക്തമാക്കുമെന്ന് കെ.പി.സി.സി പ്രസിഡന്റെ കെ. സുധാകരന്‍. യുഡിഎഫിന്റെ കുടുംബസത്യാഗ്രഹം കണ്ണൂരില്‍ ഉത്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. 'പെട്രോളിനും ഡീസലിനും അനുദിനം വില വര്‍ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പെട്രോള്‍ വില നൂറുരൂപ പിന്നിട്ടു. ഡീസല്‍ നൂറിനടുത്താണ് വില. രാജ്യാന്തര തലത്തില്‍ ക്രൂഡ് ഓയില്‍ വില കുറഞ്ഞിട്ടും രാജ്യത്തെ ഇന്ധനവില കുറയ്ക്കാത്ത സര്‍ക്കാരിന്റെ നടപടി പ്രതിഷേധാര്‍ഹമാണ്. പെട്രോളിയം കമ്പനികളെ കയറൂരി വിടുന്ന സമീപനമാണ് മോദി സര്‍ക്കാരിന്റെതെന്ന് സുധാകരന്‍ പറഞ്ഞു.

ലോക്ക്ഡൗണ്‍ കാലത്ത് തൊഴിലും വരുമാനവും നഷ്ടപ്പെട്ട് ജനങ്ങള്‍ കഷ്ടപ്പെടുമ്പോള്‍ ആശ്വാസമാവേണ്ട സര്‍ക്കാര്‍ നികുതി കുറയ്ക്കാതെ ജനങ്ങളെ കൊളളയടിക്കുകയാണ്. നികുതി കുറയ്ക്കാന്‍ കേന്ദ്ര സംസ്ഥാന സര്‍ക്കാരുകള്‍ തയാറാകുന്നില്ലെങ്കില്‍ കോണ്‍ഗ്രസും യുഡിഎഫും പ്രതിഷേധം ശക്തമാക്കും. കുടുംബസത്യാഗ്രഹം ഒരു സൂചനാ പ്രതിഷേധം മാത്രമാണെന്നും സുധാകരന്‍ പറഞ്ഞു.

ഫേസ്ബുക്ക്‌ പോസ്റ്റിന്‍റെ പൂര്‍ണ്ണ രൂപം

സർക്കാരുകളുടെ കൊള്ളയ്ക്കെതിരെ പ്രതിഷേധിക്കൂ, കുടുംബ സത്യഗ്രഹത്തിൽ അണിചേരൂ!
പ്രിയമുള്ള യുഡിഎഫിൻ്റെയും കോൺഗ്രസിൻ്റെയും പ്രവർത്തകരെ. പെട്രോള്, ഡീസല്, പാചകവാതകം എന്നിവയുടെ വില വര്ദ്ധിപ്പിച്ച് സാധാരണ ജനങ്ങളെ കൊള്ളയടിക്കുന്ന മോദി സര്ക്കാരിനെതിരെ കുടുംബ സത്യഗ്രഹം നടത്തി നമ്മൾ ഇന്നൊരു പോരാട്ടത്തിന് തുടക്കമിടുകയാണ്. സംസ്ഥാനമൊട്ടാകെയുളള യുഡിഎഫ് പ്രവർത്തകർ രാവിലെ 10 മുതല് 11 മണി വരെ വീടുകള്ക്കു മുന്നില് കുടുംബ സത്യഗ്രഹം നടത്തും. പെട്രോള്, ഡീസല്, പാചകവാതക വിലകള് കുറയ്ക്കണമെന്നാവശ്യപ്പെട്ടുകൊണ്ട് നടത്തുന്ന സത്യഗ്രഹത്തില് കുടുംബാംഗങ്ങള് എല്ലാവരും പങ്കെടുക്കണം. 'പെട്രോള്, ഡീസല്, പാചകവാതക വിലവര്ദ്ധനവിലൂടെ കേന്ദ്രസര്ക്കാര് നടത്തുന്ന നികുതിക്കൊള്ള അവസാനിപ്പിക്കുക' എന്ന പ്ലക്കാര്ഡ് പിടിച്ചുകൊണ്ടാണ് കുടുംബാംഗങ്ങള് സത്യഗ്രഹത്തില് പങ്കെടുക്കേണ്ടത്.
പെട്രോളിനും ഡീസലിനും ഓരോ ദിവസവും വില വര്ദ്ധിപ്പിച്ചുകൊണ്ടിരിക്കുകയാണ്. പെട്രോള് വില ഇപ്പോള് 100 രൂപയും പിന്നിട്ട് കുതിക്കുന്നു. ഡീസലിന് നൂറു രൂപയ്ക്ക് തൊട്ടരികിലാണ് വില. രാജ്യാന്തര തലത്തിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും ഇന്ധനവില കുറയ്ക്കാത്ത നടപടി പ്രതിഷേധാർഹമാണ്. പെട്രോളിയം കമ്പനികളെ കയറൂരിവിടുന്ന സമീപനമാണ് മോദി സർക്കാരിൻ്റേത്. ഇതിന് പുറമേയാണ് പാചകവാതകത്തിൻ്റെ വില വർധന. ലോക്ക്ഡൌണ് കാലത്ത് തൊഴിലും വരുമാനവും നഷ്ടപ്പെട്ട് ജനങ്ങള് ദുരിതക്കയത്തില് മുങ്ങിത്താഴുമ്പോള്, ആശ്വാസ പാക്കേജുകള് പ്രഖ്യാപിച്ച് അവരെ സഹായിക്കുകയും സംരക്ഷിക്കുകയും ചെയ്യേണ്ട സര്ക്കാരുകള് നികുതി കുറയ്ക്കാതെ ജനങ്ങളെ കൊള്ളയടിക്കുകയാണ്. നികുതി കുറയ്ക്കാൻ കേന്ദ്ര - സംസ്ഥാന സർക്കാരുകൾ തയ്യാറാകുന്നില്ലെങ്കില് കോണ്ഗ്രസ്സും യു.ഡി.എഫും പ്രക്ഷോഭം കൂടുതൽ ശക്തമാക്കും. ഇന്നത്തെ കുടുംബസത്യഗ്രഹം ഒരു സൂചന സമരം മാത്രമാണ്.
കെ.സുധാകരൻ
കെപിസിസി പ്രസിഡൻ്റ്

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക


Contact the author

Web Desk

Recent Posts

Web Desk 11 months ago
Keralam

മോന്‍സന്‍ ആരാണ് എന്നറിയാന്‍ ആദ്യം നാം ആരാണ് എന്നറിയണം -സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

ഷാരൂഖ്.. താങ്കള്‍ ഞങ്ങളുടെ കൊടിയടയാളമാണ്- സുഫാദ് സുബൈദ

More
More
Web Desk 11 months ago
Keralam

മകളുടെ മുന്‍പില്‍ വെച്ച് പിതാവിനെ മര്‍ദ്ദിച്ച സംഭവം; മാപ്പ് ചോദിച്ച് കെ എസ് ആര്‍ ടി സി എം ഡി

More
More
Web Desk 11 months ago
Keralam

കോഴക്കേസ്: ശബ്ദം കെ സുരേന്ദ്രന്‍റെതെന്ന് ഫോറന്‍സിക് വിഭാഗം

More
More
Web Desk 11 months ago
Keralam

നിയമസഭ പാസാക്കിയ അഞ്ച് ബില്ലുകളില്‍ ഗവര്‍ണര്‍ ഒപ്പുവെച്ചു

More
More
Web Desk 11 months ago
Keralam

കേരളാ ബാങ്കുകള്‍ ജനങ്ങളെ ദ്രോഹിക്കാനായി രൂപീകരിച്ചതാണോ എന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം- കെ സുധാകരന്‍

More
More