മലപ്പുറം: കോട്ടക്കല്‍ ആര്യവൈദ്യശാല മാനേജിങ് ട്രസ്റ്റിയും ആയുര്‍വേദാചാര്യനുമായ ഡോ.പി. കെ. വാര്യര്‍ അന്തരിച്ചു. 100 വയസായിരുന്നു. ഇന്ന് (ശനി) ഉച്ചയോടെയായിരുന്നു അന്ത്യം. ആയുര്‍വേദ ചികിത്സാരംഗത്ത് തന്‍റെതായ വ്യക്തിമുദ്ര പതിപ്പിക്കാന്‍ പി. കെ. വാര്യര്‍ക്ക് സാധിച്ചു. കോട്ടയ്ക്കൽ ആര്യവൈദ്യശാല ധർമാശുപത്രിയിലെ അലോപ്പതി ശാഖ, റിസർച്ച് വാർഡ്, ഔഷധത്തോട്ടം, ആയുർവേദ ഗവേഷണ കേന്ദ്രം, പ്രസിദ്ധീകരണ വിഭാഗം എന്നിവയെല്ലാം പി. കെ. വാര്യരുടെ ദീർഘവീക്ഷണത്തിന്‍റെ ഉദാഹരണങ്ങളാണ്.
കൊവിഡ് പോസറ്റീവ് ആവുകയും പിന്നീട് രോഗ മുക്തി നേടിയെങ്കിലും മൂത്രത്തിലെ അണുബാധയെ തുടർന്ന് വീണ്ടും ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ബുധനാഴ്ച ആശുപത്രിയിൽ നിന്നും ഡിസ്ചാർജ് ചെയ്തെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ആയുർവേദ രംഗത്തെ സംഭാവനകളെ കണക്കിലെടുത്ത് ഒട്ടേറെ ബഹുമതികളും അദ്ദേഹത്തെ തേടിയെത്തി. 1999- ൽ പത്മശ്രീയും 2010-ൽ പത്മഭൂഷണും നൽകി രാജ്യം അദ്ദേഹത്തെ ആദരിച്ചു. 1997-ൽ ഓൾ ഇന്ത്യ ആയുർവേദിക് കോൺഫറൻസ് 'ആയുർവേദ മഹർഷി' സ്ഥാനം അദ്ദേഹത്തിന് സമർപ്പിച്ചു. ധന്വന്തരി പുരസ്‌കാരം, സംസ്ഥാന സർക്കാരിന്‍റെ അഷ്‌ടാരംഗരത്നം പുരസ്‌കാരം, ഡോ. പൗലോസ് മാർ ഗ്രിഗോറിയോസ് അവാർഡ്, പതഞ്ജലി പുരസ്‌കാരം, സി. അച്യുതമേനോൻ അവാർഡ്, കാലിക്കറ്റ്, എംജി സർവകലാശാലകളുടെ ഓണററി ഡോക്‌ടറേറ്റ് എന്നിവയും അദ്ദേഹത്തിന് ലഭിച്ചു.