തിരുവനന്തപുരം: കൊറോണ വ്യാപനം തടയുന്നതിന്റെ ഭാഗമായും യാത്രക്കാരുടെ കുറവും മൂലം റെയില്‍വേ, ട്രെയിന്‍ സര്‍വീസുകള്‍ കൂട്ടത്തോടെ റദ്ദാക്കി. തിരുവനന്തപുരത്തു നിന്ന് കണ്ണൂര്‍ വരെയും തിരിച്ചുമുള്ള ജനശദാബ്ടി, മംഗലാപുരത്തുനിന്നും തിരുവനന്തപുരം വരെയും തിരിച്ചുമുള്ള മലബാര്‍ എക്സ്പ്രസ്സ്, മുബൈ -ഏറണാകുളം ലോകമാന്യ തിലക് തുരന്തോ എക്സ്പ്രസ്സ്, ഏറണാകുളം-മുബൈ ലോകമാന്യ തിലക് തുരന്തോ എക്സ്പ്രസ്സ്, തിരുവനന്തപുരത്തുനിന്നും -ചെന്നൈ വരെയും തിരിച്ചുമുള്ള പ്രതിവാര ട്രെയിനുകള്‍, മംഗലാപുരത്തുനിന്നും കോയമ്പത്തൂര്‍ വരെയും തിരിച്ചുമുള്ള മംഗലാപുരം ഇന്റെര്‍സിറ്റി എന്നിവയാണ് റദ്ദാക്കിയ ദീര്‍ഘദൂര ട്രെയിനുകള്‍.
വ്യാഴം (19/03/2020) മുതല്‍ ഈ മാസം 31-വരെയാണ് നടപടി. ദീര്‍ഘ ദൂര ട്രെയിനുകള്‍ക്ക് പുറമേ നിരവധി പാസഞ്ചര്‍ ട്രെയിനുകളും റദ്ദാക്കിയവയില്‍ ഉള്‍പ്പെടും. മുന്‍കൂട്ടി ബുക്കു ചെയ്തവര്‍ക്ക് കാന്‍സല്‍ ചെയ്യുമ്പോള്‍ മുഴുവന്‍ തുകയും തിരിച്ചു നല്‍കുമെന്ന് റെയില്‍വേ അറിയിച്ചു.