LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റുനില്‍ക്കാത്തത് കുറ്റകൃത്യമല്ല- ജമ്മുകശ്മീര്‍ ഹൈക്കോടതി

ശ്രീനഗര്‍: ദേശീയ ഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തത് ശിക്ഷാര്‍ഹമായ കുറ്റകൃത്യമല്ലെന്ന് ജമ്മുകശ്മീര്‍ ഹൈക്കോടതി. ദേശീയഗാനം ആലപിക്കുമ്പോള്‍ എഴുന്നേറ്റ് നില്‍ക്കാത്തത് അതിനോടുളള അനാദരവായി കണക്കാക്കാം എന്നാല്‍ 1971-ലെ പ്രിവന്‍ഷന്‍ ഓഫ് ഇന്‍സള്‍ട്ട് ടു നാഷണല്‍ ഹോണര്‍ ആക്ട് പ്രകാരം അത് കുറ്റകൃത്യമല്ലെന്ന് കോടതി വ്യക്തമാക്കി.

ബാനി ഗവണ്‍മെന്റ് കോളേജ് അധ്യാപകനായ തൗഫീസ് അഹമ്മദ് ഭട്ടിനെതിരായ കേസിലെ എഫ് ഐ ആര്‍ റദ്ദാക്കിക്കൊണ്ട് ജസ്റ്റിസ് സഞ്ജീവ് കുമാര്‍ അധ്യക്ഷനായ ബെഞ്ചാണ് സുപ്രധാന വിധി പ്രഖ്യാപിച്ചത്. 2018 സെപ്റ്റംബറില്‍ കോളേജില്‍ സംഘടിപ്പിച്ച സര്‍ജിക്കല്‍ സ്‌ട്രൈക്ക് വാര്‍ഷികചടങ്ങില്‍ ദേശീയഗാനം ആലപിച്ചപ്പോള്‍ എഴുന്നേറ്റ് നിന്നില്ലെന്നതായിരുന്നു ഭട്ടിനെതിരായ പരാതി.

മുസിരിസ് പോസ്റ്റിനെ ടെലഗ്രാംവാട്‌സാപ്പ് എന്നിവയിലൂടേയും  ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക 

ദേശീയഗാനം ആലപിക്കുന്നത് തടയുകയോ, അവിടെ അസ്വസ്തത സൃഷ്ടിക്കുകയോ ചെയ്താല്‍ മാത്രമേ കുറ്റകൃത്യമാവുകയുളളു എന്ന് കോടതി പറഞ്ഞു. ദേശീയഗാനത്തോടുളള ആദരവ് പ്രകടിപ്പിക്കുക എന്നത് ഇന്ത്യന്‍ പൗരന്റെ മൗലിക കടമകളിലൊന്നാണ് എന്നാല്‍ ഈ കടമകള്‍ നിയമത്തിലൂടെ നടപ്പിലാക്കാവുന്നതല്ല. അത്തരം കടമകള്‍ ലംഘിക്കുന്നത് സംസ്ഥാനത്തിന്റെ ശിക്ഷാ നിയമപ്രകാരം കുറ്റകരമല്ലെന്നും കോടതി വ്യക്തമാക്കി. ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെയും കേന്ദ്രഭരണ പ്രദേശങ്ങളിലേയും ദേശീയഗാനത്തോട് അനാദരവ് കാണിച്ചതിന്റെ പേരില്‍ കേസുകളിലകപ്പെട്ട് കിടക്കുന്നവര്‍ക്ക് ആശ്വാസമാകുന്നതാണ് ജമ്മുകശ്മീര്‍ ഹൈക്കോടതിയുടെ വിധി. 

Contact the author

Web Desk

Recent Posts

National Desk 1 year ago
National

ലക്‌നൗ മുന്‍ വി സി ജാമ്യം നിന്നു; സിദ്ദിഖ് കാപ്പന്റെ ജാമ്യനടപടികള്‍ പൂര്‍ത്തിയായി

More
More
National Desk 1 year ago
National

ചീറ്റകള്‍ക്ക് ആഹാരമായി മാനുകളെ കൊണ്ടുവന്നുവെന്ന വാര്‍ത്ത വ്യാജം; വിശദീകരണവുമായി മധ്യപ്രദേശ് സര്‍ക്കാര്‍

More
More
National Desk 1 year ago
National

പാര്‍ട്ടി പറഞ്ഞാല്‍ പ്രസിഡന്റാകുമെന്ന് അശോക്‌ ഗെഹ്ലോട്ട് ; മുഖ്യമന്ത്രി സ്ഥാനം ഒഴിയുന്നതില്‍ വിമുഖനെന്നും റിപ്പോര്‍ട്ട്‌

More
More
National Desk 1 year ago
National

റോഡ് നന്നാക്കണം; ചെളിവെളളത്തില്‍ കുളിച്ച് പ്രതിഷേധിച്ച് കോണ്‍ഗ്രസ് എം എല്‍ എ

More
More
National Desk 3 years ago
National

പശു വിരണ്ടോടിയതിനെ തുടര്‍ന്ന് ഗോമാതാവിനെ നിയമസഭയിലെത്തിച്ച ബിജെപി എം എല്‍ എയുടെ സമരം പാളി

More
More
National Desk 3 years ago
National

ബിജെപി മതത്തിനപ്പുറത്തേക്ക് നോക്കാന്‍ പഠിക്കണം - ശശി തരൂര്‍

More
More