ഡല്‍ഹി: നായയെ ഉപദ്രവിക്കുന്ന വീഡിയോ വൈറലായതിന് പിന്നാലെ ബിജെപി എംപിയും, മുന്‍ കേന്ദ്ര മന്ത്രിയുമായ മേനക ഗാന്ധിയുടെ മൃഗസംരക്ഷണ കേന്ദ്രം അടച്ചു. സഞ്ജയ് ഗാന്ധി ആനിമൽ കെയർ സെന്‍ററാണ് പൂട്ടിയത്. ഉപദ്രവമേറ്റ നായ ചത്തിരുന്നു. ഇതിന് പിന്നാലെയാണ് മേനക ഗാന്ധിയുടെ തീരുമാനം.
കൊവിഡിനെ തുടര്‍ന്ന് കഴിഞ്ഞ ഒരു വര്‍ഷമായി മൃഗസംരക്ഷണ കേന്ദ്രത്തിൽ ജീവനക്കാരുടെ കുറവുണ്ടെന്നും അടുത്തിടെ എത്തിയ രണ്ട് പാരാ വെറ്ററിനറിമാരാണ് മൃഗങ്ങളെ സംരക്ഷിക്കുന്നത്. അടുത്തിടെ ഒരു നായയെ സംരക്ഷണത്തിനായി സെന്‍ററില്‍ കൊണ്ടുവന്നിരുന്നു. എന്നാൽ സ്വതവേ അക്രമകാരിയായ നായ പാരാ വെറ്ററിനറിയെ കടിക്കുകയും ദേഷ്യം വന്ന ഡോക്ടർ നായയെ ഉപദ്രവിക്കുകയും ചെയ്തിരുന്നെന്നും പ്രസ്താവനയില്‍ വ്യക്തമാക്കുന്നു.
മുസിരിസ് പോസ്റ്റിനെ ടെലഗ്രാം, വാട്സാപ്പ് എന്നിവയിലൂടേയും ഫോളോ ചെയ്യാം. വീഡിയോ സ്‌റ്റോറികള്‍ക്കായി ഞങ്ങളുടെ യൂട്യൂബ് ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യുക
ജൂലൈ അഞ്ചിന് സാമൂഹിക പ്രവർത്തകയായ കാവേരി ഭരദ്വാജാണ് ട്വിറ്ററിലൂടെ ഈ വീഡിയോ പുറത്തുവിട്ടത്. ഈ സംഭവം മേനക ഗാന്ധിക്കെതിരെ കടുത്ത പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു.