കൂടാതെ, ഈ കുഞ്ഞുങ്ങള്‍ പലവിധ പീഡനങ്ങള്‍ക്കും ചൂഷണങ്ങള്‍ക്കും ഇരയാകാനുള്ള സാധ്യതയുണ്ടെന്നും യുണിസെഫ് മുന്നറിയിപ്പ് നല്‍കുന്നു
കുട്ടികള്‍ പൊതുയിടങ്ങളില്‍ അപമര്യാദയായി പെരുമാറുന്നതിന്‍റെ പ്രധാനകാരണം വീടുകളിലെ പരിശീലനക്കുറവാണ്. കുട്ടികളുടെ തെറ്റില്‍ മാതാപിതാക്കള്‍ക്കും പങ്കുണ്ടെന്നും അതിനാലാണ് ഇത്തരമൊരു നിയമം പാസാക്കാനൊരുങ്ങുന്നതെന്നും ചൈനീസ് പാര്‍ലമെന്‍റ് വ്യക്തമാക്കുന്നത്.
വേര്‍പിരിഞ്ഞ ഭാര്യയ്‌ക്കൊപ്പം നില്‍ക്കുന്ന മകന് 18 വയസ്സ് പൂര്‍ത്തിയാവുന്നത് വരെയോ സ്ഥിരവരുമാനം നേടുന്നതുവരേയോ പ്രതിമാസം 15000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന കോടതി ഉത്തരവ് പുനപരിശോധിക്കണമെന്നാവിശ്യപ്പെട്ടാണ് ഹര്‍ജി ഫയല്‍ ചെയ്തത്. ഹര്‍ജി പരിഗണിച്ച കോടതി വിദ്യാഭ്യാസ ചെലവ് വഹിക്കുന്നതിന് മകന്‍റെ പ്രായപൂര്‍ത്തി ബാധകമല്ലെന്ന് ചൂണ്ടിക്കാട്ടി.
നഗരനിർമ്മിതിയിൽ വിയർപ്പൊഴുക്കിയവര്‍, ആ മണ്ണിന്റെ അവകാശികളായവര്‍, എന്നിട്ടും നഗരത്തിന്റെ സുഖസൌകര്യങ്ങളില്‍ നിന്നും ആട്ടിയിറക്കപ്പെട്ടവർ. തെരുവുകളെ വൃത്തിയായി സൂക്ഷിക്കുന്നവരിലും ജീവന്‍ പണയംവെച്ച് മാൻ ഹോളുകളിൽ ഇറങ്ങുന്നവരിലും നമുക്കവരെ കാണാനാവും.
2019 മുതല്‍ അകന്ന് കഴിയുകയായിരുന്ന ഇവരുടെയും വിവാഹമോചനമെന്നാവിശ്യം കോടതി അംഗീകരിക്കുകയും ചെയ്തു. എന്നാല്‍ പ്രായപൂര്‍ത്തിയാകാത്ത മക്കളുടെ ജീവിതം സുരക്ഷിതമാക്കുവാന്‍ 6 ആഴ്ച്ചക്കുള്ളില്‍ കോടതി നിര്‍ദേശിച്ച തുക നല്‍കണമെന്നും കോടതി ആവശ്യപ്പെട്ടു. എന്നാല്‍ കൊവിഡ് കാലമായതിനാല്‍ ജീവനാംശം നല്കാന്‍ ബുദ്ധിമുട്ടാണെന്ന ഭര്‍ത്താവിന്‍റെ വാദം കോടതി അംഗീകരിച്ചില്ല.
പ്രായപൂർത്തിയാകാത്ത തന്‍റെ കുട്ടിയുടെ പേരിനൊപ്പം അമ്മയുടെ പേരാണ് നല്‍കിയിരിക്കുന്നത്. എല്ലാ രേഖകളിലും അമ്മയുടെ പേരാണ്. അത് മാറ്റി തന്‍റെ പേര് ചേര്‍ക്കണമെന്നാണ് പിതാവ് കോടതിയില്‍ ആവശ്യപ്പെട്ടത്. എന്നാല്‍ പിതാവിന്‍റെ പേര് മാത്രമല്ല, അമ്മയുടെ പേരും കുട്ടിയുടെ പേരിനൊപ്പം ചേര്‍ക്കാന്‍ അവകാശമുണ്ടെന്നാണ് കോടതിയുടെ നിരീക്ഷിച്ചത്.
കുട്ടികളിൽ കോവിഡ് ബാധ കുറയ്ക്കുന്നതിന് സ്വീകരിച്ച കാര്യങ്ങള്‍, മൂന്നാം തരംഗത്തിന്റെ വ്യാപനം തടയുന്നതിന് സ്വീകരിച്ച നടപടി, കുട്ടികൾക്ക് വാക്സിനേഷൻ നൽകുന്നതിന് സ്വീകരിച്ച മുന്‍കരുതലുകള്‍ , കുട്ടികളിൽ കോവിഡ് ബാധയെ സംബന്ധിച്ച് പഠനം നടത്തിയിട്ടുണ്ടോ തുടങ്ങിയ വിവരങ്ങളാണ് കമ്മീഷൻ തേടിയിരിക്കുന്നത്.