LIVE

ഐ ഫോണിന് ഏറ്റവും വലിയ വില കൊടുക്കേണ്ടി വരുന്നത് ഇന്ത്യക്കാരല്ല!

Watch

നമ്മുടെ കുഞ്ഞുങ്ങളുടെ ഭാവി അനിശ്ചിതത്വത്തിലാണെന്ന് ലോകാരോഗ്യ സംഘടന

ഒരു രാജ്യവും കുഞ്ഞുങ്ങള്‍ക്ക് ആരോഗ്യകരമായി വളരാനുള്ള അവസരവും അവരുടെ ഭാവിക്ക് അനുയോജ്യമായ അന്തരീക്ഷവും ഒരുക്കുന്നില്ലെന്ന് ലോകാരോഗ്യ സംഘടന (ഡബ്ല്യുഎച്ച്ഒ). കാലാവസ്ഥാ വ്യതിയാനവും ഫാസ്റ്റ്ഫുഡ് ഉപഭോഗവും, പ്രായപൂർത്തിയാകാത്തവരില്‍ പോലും മദ്യപാനത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്ന ദോഷകരമായ പരസ്യവും കുട്ടികളെ അപകടത്തിലാക്കുന്നുവെന്ന് വിദഗ്ദ്ധർ സാക്ഷ്യപ്പെടുത്തുന്നുണ്ട്. 2020 ഫെബ്രുവരി 18-ന് പുറത്തിറക്കിയ യൂണിസെഫ്-ലോകാരോഗ്യ സംഘടന-ലാൻസെറ്റ് കമ്മീഷൻ റിപ്പോർട്ടിലാണ് ഒട്ടും സുഖകരമല്ലാത്ത വിവരങ്ങള്‍ ഉള്ളത്.

ആരോഗ്യം, വിദ്യാഭ്യാസം, പോഷകാഹാരം തുടങ്ങിയവയാണ് കുട്ടികളുടെ ‘ആരോഗ്യകരമായ ബാല്യം’ അളക്കുന്നതിന്‍റെ സൂചികകള്‍. ഹരിതഗൃഹ വാതക ബഹിര്‍ഗമനത്തിന്‍റെ തോത് ഉള്‍പ്പടെയുള്ള പാരിസ്ഥിതിക സൂചികകള്‍ വേറെയും ഉണ്ട്. അതില്‍ ഇന്ത്യയുടെ റാങ്ക് 180 രാജ്യങ്ങളിൽ 131-ാം സ്ഥാനത്താണ്. ലോകമെമ്പാടുമുള്ള സർക്കാരുകൾ മേല്‍ പറഞ്ഞ സൂചികകളുമായി ബന്ധപ്പെട്ട് സമൂലമായ മാറ്റങ്ങൾ വരുത്താന്‍ തയ്യാറായില്ലെങ്കില്‍ കുഞ്ഞുങ്ങളുടെ ഭാവി കൂടുതല്‍ അവതാളത്തിലാകുമെന്ന് മുന്നറിയിപ്പ് നല്‍കുന്നു.

2030 ആകുമ്പോഴേക്കും ആളോഹരി കാർബൺ ഡൈ ഓക്സൈഡ് ബഹിര്‍ഗമനം മറികടക്കുന്ന രാജ്യങ്ങളുടെ പട്ടികയില്‍ ഒരു വന്‍കിട രാജ്യങ്ങളുമില്ല. അൽബേനിയ, അർമേനിയ, ഗ്രെനഡ, ജോർദാൻ, മോൾഡോവ, ശ്രീലങ്ക, ടുണീഷ്യ, വിയറ്റ്നാം തുടങ്ങിയ രാജ്യങ്ങളാണ് അതില്‍ മുന്നില്‍ നില്‍ക്കുന്നത്. പൊണ്ണത്തടിയുള്ള കുട്ടികളുടെയും കൌമാരക്കാരുടെയും എണ്ണം പത്ത് മടങ്ങ് വർദ്ധിച്ച് 2016-ൽ 124 ദശലക്ഷത്തില്‍ എത്തിയിരുന്നു. 1975-ല്‍ അത് വെറും 11 ദശലക്ഷമായിരുന്നു.

Contact the author

International Desk

Recent Posts

Web Desk 11 months ago
Health

കുട്ടികള്‍ക്ക് മരുന്ന് നല്‍കുമ്പോള്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍!

More
More
Web Desk 3 years ago
Health

മുഖ്യമന്ത്രി ചികിത്സ തേടുന്ന 'മയോ ക്ലിനിക്കി'ലെ വിശേഷങ്ങള്‍

More
More
Web Desk 3 years ago
Health

ഏകാന്തതയും സാമൂഹിക ഒറ്റപ്പെടലും സ്ത്രീകളില്‍ ഹൃദ്രോഗത്തിന് കാരണമാകുമെന്ന് പുതിയ പഠനം

More
More
Web Desk 3 years ago
Health

ഉപ്പൂറ്റി വിണ്ടുകീറലിന് വീട്ടില്‍ തന്നെ ചെയ്യാവുന്ന പ്രതിവിധികള്‍

More
More
K P Samad 3 years ago
Health

നോനിപ്പഴം കഴിക്കൂ.. മാരക രോഗങ്ങളില്‍ നിന്ന് അകന്നുനില്‍ക്കൂ- കെ പി സമദ്

More
More
Web Desk 3 years ago
Health

വയറിലെ കൊഴുപ്പ് കുറയും, ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍

More
More