ടിയാനൻമെൻ സ്ക്വയർ കൂട്ടക്കൊലയുടെ അനുസ്മരണ കുറിപ്പുമായി യൂത്ത് കോണ്‍ഗ്രസ് നേതാവ് വി ടി ബല്‍റാം. ഞങ്ങൾക്ക് ജനാധിപത്യം തരൂ, അല്ലെങ്കിൽ മരണം വരിക്കാന്‍ തയ്യാറാണെന്ന് എഴുതിയ പ്ലക്കാർഡുകളുമായി സമരം ചെയ്തവര്‍ക്കെതിരെ അതിക്രൂരമായ പട്ടാള നടപടിയാണുണ്ടായത്. ഈ ആക്രമണത്തില്‍ ചൈനയിലെ ബ്രിട്ടീഷ് അംബാസഡറായിരുന്ന സർ അലൻ ഡൊണാൾഡടക്കമുള്ളവർ നടത്തിയ പഠനത്തിൽ 10,454 പേർ കൊല്ലപ്പെട്ടതായാണ് കണ്ടെത്തിയത്.
സംവരണം ഏര്‍പ്പെടുത്തുമ്പോള്‍ മെറിറ്റ് ബലി കഴിക്കപ്പെടുന്നു എന്നും ഇതു കാര്യക്ഷമതയെ ബാധിക്കുന്നു എന്നുമുള്ള വരേണ്യ വര്‍ഗ ബോധത്തിന് ശക്തിപകരുന്ന നിലപാടായിയുന്നു ഇ.എം.എസിന്‍റെത്. സംവരണം 'സര്‍വീസിന്റെ വൈശിഷ്ടൃത്തെയും നിലവാരത്തെയും അനിവാര്യമായി ക്ഷയോന്മുഖമാക്കി തീര്‍ക്കുന്നു' എന്നാണ് ഇ.എം.എസ് നമ്പൂതിരിപ്പാട് നേതൃത്വം നല്‍കിയ ഭരണപരിഷ്ക്കാര കമ്മിറ്റിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നത്